താൾ:Pattukal vol-2 1927.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

334 പാട്ടുകൾ അവിടെ രുദ്രമൂർത്തിയാകിയ ഹരന്തന്നെ ഭുവനം തന്നിലേവൻ സ്മരിപ്പാനിച്ഛിക്കുന്നു യോഗിയാമവന്നു ഞാൻ സംസാരദുഖം തീർക്കും യോഗലഭ്യമാം ജ്ഞാനമന്ത്യത്തിൽ നൽകീടുവൻ രോഗാർത്തനായ പുമാൻ ശിവമൂർത്തിയാമെന്നെ വേഗമോടവിടെവന്നാദരാൽ ഭജിച്ചീടിൽ രോഗപീഡകളെല്ലാം നശിപ്പിച്ചുടൻ മഹാ- ഭോഗവും നൽകീടുവാനില്ല സംശയമേതും ദുഷ്ടദൈവതങ്ങളാൽ ബാധിതരായുള്ളവർ പുഷ്ടപുണ്യമായുള്ളോരീക്ഷേത്രം പ്രാപിക്കുകിൽ പെട്ടെന്നു നഷ്ടമാകും സകല ബാധകളും കഷ്ടങ്ങളെല്ലാം തീരും ദൃഷ്ടമാത്രത്താൽ തന്നെ മഹത്താമിക്ഷേത്രത്തിലുള്ളോരു ജലാശയെ മഹിയിലെവൻ സ്നാനം ചെയ്യുന്നു വിധിപോലെ അന്യതീർത്ഥാദിസ്നാനജന്യമാം ഫലത്തെക്കാ- ളന്യൂനം ശതീധികഫലത്തെ പ്രാപിച്ചീടും അവിടെവെച്ചു ചെയ്യും ദാനവുമതുപോലെ യവധിയില്ലാതൊരു ഫലത്തെ നല്കീടുമെ ഓരോരോ മഹാക്ഷേത്രെ ചെയ്യുന്ന കർമഫലം പാരാതെയിക്ഷേത്രത്തിലാകിലൊ ശതാധികം ഒരു വത്സരമത്ര തപസാ വാഴും പുമാ- നരുജാ ദീർഗ്ഘായുഷ്മാനായിട്ടു ഭവിച്ചീടും വിദ്യാർത്ഥിയാവന്നു വിദ്യയുമുടനുണ്ടാ- മർത്ഥാർത്ഥിയെന്നായിടിലർത്ഥവുമതുപോലെ

ധർമ്മാർത്ഥിയാകിൽ ധർമ്മം മോക്ഷാർത്ഥിയാകിൽ മോക്ഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/337&oldid=166272" എന്ന താളിൽനിന്ന് ശേഖരിച്ചത്