താൾ:Pattukal vol-2 1927.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം 333 നികരമാതളംഗഡാഡിമീനികുരങ്ങൾ ഇത്യാദികൊണ്ടും കിളിഹാരീതം നൽകോകിലം ദാത്യൂഹം മയിൽ ചെമ്പോത്തെന്നിവയാദിയായ പക്ഷികളുടെ മനോഹരമാം നാദംകൊണ്ടു- മക്ഷീണം വിളങ്ങുന്ന വളരെപ്പൂന്തോട്ടങ്ങൾ ഇവകളെല്ലാംകൊണ്ടും തൽസ്ഥാനം വിശേഷമാ- യവനീനാഥനലങ്കരിപ്പിച്ചിതുവിധെ ശ്രോത്രിയവരവനെത്രയും നിഷ്ഠയോടു- ന്നിത്യവും ബഹുവിധമർത്ഥിച്ചു മഹേശനെ ചിത്തവുമുറപ്പിച്ചു കർമങ്ങളെല്ലാം ഫല- സക്തിയെന്നിയേ ചെയ്തു ബുദ്ധിമാൻ നിരന്തരം ശൂദ്ധമദ്വയഹീനം ജ്ഞാനത്തെ പ്രാപിച്ചുടൻ യോഗി ദുർല്ലഭമായ മല്പദം പരബ്രഹ്മ- യോഗത്താൽ പ്രാപിച്ചിതു കൊങ്കണമഹീനാഥൻ ഋഷഭക്ഷേത്രം നിത്യം സ്മരിക്കുന്നവർകൾക്കും വൃഷപ്രാപകമതു ദർശിക്കുന്നവർകൾക്കും ശങ്കരനാരായണരൂപിയാമെന്നെസ്സദാ പങ്കനാശനത്തിനായർച്ചിക്കുന്നവർകൾക്കും സർവ്വപാപവും നീക്കി ശുഭത്തെ നൽകീടുവാൻ സർവ്വതോ ഭദ്രം പത്മസംഭവ കേട്ടാലും നീ യാതൊരു പുമാൻ മഹാദേവമൂർത്തിയാമെന്നെ സ്ഫീതഭക്തികം തത്ര പൂജിച്ചീടുന്നു സദാ പാപഹീനനായ്പരിശുദ്ധനാമവന്നു ഞാൻ

താപനാശനം മഹാ ജ്ഞാനത്തെ നൽകീടുവാൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/336&oldid=166271" എന്ന താളിൽനിന്ന് ശേഖരിച്ചത്