താൾ:Pattukal vol-2 1927.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തം

ശാരികപൈതലേ ചാരുശീലേ മമ
ചാലേ വരിക നീ വൈകിടാതെ
പാലും മധുവും ഭുജിച്ചു വിരവോടെ
ആലസ്യം തീർത്തരചെയ്കെന്നോടു
ഉത്തമനായ കുചേലന്റെ വൃത്താന്തം
സത്വരം കേൾപ്പതിനാശ പാരം
എന്നതു കേട്ടു കിളിമകൾ ചൊല്ലിനാ_
ളിന്നതു ചൊൽവാൻ പണിയുണ്ടേറ്റം
എങ്കിലുമൊട്ടു ചുരുക്കി ഞാൻ ചൊല്ലുവാൻ
പങ്കമകലുന്ന വാർത്തയെല്ലാം
ഭൂമിസുരോത്തമനായ കുചേലൻ താൻ
ഭാമിനിയോടും തൻ പുത്രരോടും
ഒന്നിച്ചു വാണിടും കാലമൊരുദിനം
മന്ദം പറഞ്ഞുതുടങ്ങി ഭാർയ്യാ
ഭർത്താവേ! നമ്മുടെ ദാരിദ്ര്യസങ്കടം
ഓർത്താലിതെത്രയും കഷ്ടം കഷ്ടം
കുട്ടികളെല്ലാരും പട്ടിണിഇട്ടിട്ടു
ദൃഷ്ടി മിഴിപ്പാൻ വശമില്ലിപ്പോൾ
എത്രയും പാരം വിശന്നു കരയുന്ന
പുത്രൻമാരെകണ്ടാലുണ്ടോ സൌഖ്യം
കാലത്തൊരുപിടിച്ചോറു കൊടുത്തിട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/290&oldid=166221" എന്ന താളിൽനിന്ന് ശേഖരിച്ചത്