താൾ:Pattukal vol-2 1927.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
288
പാട്ടുകൾ

നാലഞ്ചു മാസങ്ങളായിതല്ലോ
ഉച്ചയ്ക്കൊരുപിടിചോറു കൊടുപ്പാനു_
മിച്ഛിയ്ക്കിലേതുമുപ്പായമില്ല
രാത്രിയിലത്താഴമെന്നുള്ളതും പിന്നെ
എത്രനാളായി കഴിഞ്ഞിട്ടിപ്പോൾ
മറ്റുള്ളയില്ലാതെ ഉണ്ണികളെല്ലാരു_
മേറ്റം പുലരരുമ്പോൾ ഭക്ഷിച്ചിട്ടും
ഓണപ്പുടകളുമോണവില്ലമായി
കാണപ്പടുന്നല്ലി ലീലയോടേ
നാരായണന്റെ കളികളിതൊക്കെയു_
മാരോടു മറ്റു ഞാൻ ചൊല്ലിടേണ്ടു
കീറി മുഷിഞ്ഞ തുണിയെ നമുക്കുള്ളു
മാറിയുടുപ്പാനുമില്ലയല്ലേ
മുന്നിടം മാത്രം മറച്ച നടന്നാകി_
ലന്നം തൊടാന്മാത്രം കിട്ടുംമുന്നേ
ഇപ്പോളൊരുപിടി നെല്ലെങ്കിലും പിന്നെ
ഉപ്പുപോലുംകൂടിക്കിട്ടുന്നില
നാളെപ്പൊറുതിയ്ക്ക കണ്ടേ ഭുജിക്കാവു
നീളെ പ്റസിദ്ധമിരൊരു ചെയ്വൂ
നിത്യം ബലിക്കരിയില്ലാത്തവരുണ്ടോ
നിത്യമായ്യാത്തമങ്ങൂട്ടീടുന്നു
നാഴിയരിപ്പോലും വെപ്പാൻ വിറകില്ല
പാഴായ നമ്മുടെയില്ലമിപ്പോൾ
മാരി ചൊരിയുമ്പോൾ ചോരുന്നു നീളവേ
ചോരിയല്ലാഞ്ഞതു സങ്കടം താൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/291&oldid=166222" എന്ന താളിൽനിന്ന് ശേഖരിച്ചത്