താൾ:Pattukal vol-2 1927.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
259


കേവലംതന്നുടെ ഭർത്താവിനാദരാൽ

ദേവകാർയ്യത്തിന്റെ കോപ്പുകൂട്ടി

വെള്ളവും കാച്ചിക്കുളിപ്പിച്ചു കാന്തനെ

വേദനകൂടാതെ മെല്ലെ

ഈഞ്ചപ്പതകൊണ്ടു തേച്ചു വ്രണമെല്ലാം

ഈടാർന്ന ശോധന ചെയ്തുകൊണ്ടാൾ

മുങ്ങിക്കുളിപ്പിച്ചു തോർത്തി വഴിപോലെ

ഭംഗിവരുത്തി വണങ്ങികൊണ്ടാൾ

ചന്ദനം പുഷ്പം ജലവും നിവേദ്യവു-

മൊന്നൊഴിയാതെ സമീപത്താക്കി

നല്ലവരിനെല്ലു കുത്തിയരിയാക്കി

മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി

ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി

ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി

ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു

കൂട്ടിക്കുഴച്ചങ്ങു ചോറു നല്കി

ഇങ്ങിനെ നിത്യവും ശുശ്രൂഷ ചെയ്താലു-

മങ്ങുള്ളിലേതും പ്രസാദമില്ലാ

ഉള്ളിൽ മുഴുത്തോരു കോപേന മാമുനി

കൊള്ളിവാക്കല്ലാതെ ചൊല്കയില്ലാ

കള്ളം പെരുത്തോരു നിന്റെ മുഖം കണ്ടാ

ലുള്ളംതെളിവിനിക്കില്ല തെല്ലും

വെള്ളം കുടിയാതെ ചാവാനടുത്തു ഞാൻ

വേശ്യപ്പെണ്ണേ നിന്നെ വേൾക്കമൂലം

കാലത്തൊരുതുള്ളി കഞ്ഞിതരാൻ പോലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/262&oldid=218280" എന്ന താളിൽനിന്ന് ശേഖരിച്ചത്