താൾ:Pattukal vol-2 1927.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

258

പാട്ടുകൾ

തത്തേ വരിക നീ വൈകീടാതെ ശീലാവതിയുടെ ചാരിത്രശുദ്ധിയും ശീലഗുണങ്ങളും സൌന്ദർയ്യവും പാവനമാകും പതിവ്രതാധർമ്മവും പാരാതെ ചെൽക കിളിക്കിടാവേ എന്നതു കേട്ടു കിളിപ്പൈതലമ്പോടു വന്ദനംചെയ്തു പറഞ്ഞു മെല്ലേ ഉഗ്രതപസ്സെന്നു പേരരായ മാമുനി വ്യഗ്രതകൂടാതെ പണ്ടൊരുനാൾ ശീലാവതിയെന്നു പേരായ കന്യയേ ചാലവേ പാണിഗ്രഹണം ചെയ്തു കാന്താരംതന്നിലൊരാശ്രമമുണ്ടാക്കി കാന്താസമേതം തപസ്സുചെയ്തു വൃദ്ധൻ മുനീന്ദ്രൻ വസിചേചു മഹാശഠൻ ക്രുദ്ധൻ കുശീലൻ കുടിലാശയൻ കറ്റക്കുഴൽമണിയാളായ ഭാർയ്യയെ കുറ്റമല്ലാതെ പറകയില്ല കുഷ്ഠം പിടിച്ചു വെളുത്തു ശരീരവും കഷ്ടം കൈകാലും തളർന്നീടുന്നു ശീലക്കേടുള്ളൊരു ഭർത്താവിനെ നിത്യം ശീലാവതിദേവി ഭക്തിയോടെ ഇഷ്ടമറിഞ്ഞവൾ ശുശ്രൂഷചെയ്യുന്നു ഒട്ടുമുപേക്ഷയുമില്ലവൾക്കു കാലത്തു നേരത്തെഴുനേറ്റു വൈകാതെ

ചോലയിൽ ചെന്നു കുളിച്ചു വന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/261&oldid=166191" എന്ന താളിൽനിന്ന് ശേഖരിച്ചത്