Jump to content

താൾ:Panchavadi-standard-5-1961.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
74

ഒരു ദിവസം രാവിലെ രാഘവൻ ഉണർന്നു; പൂവത്തൂർ മാളികയുടെ പൂമുഖത്തും ഭാൎയ്യയോടു സംസാരിച്ചുകൊണ്ടിരുന്ന അണ്ണാവിയുടെ അടുക്കൽ എത്തി.അപ്പോഴേക്കു നന്താവനത്തിൽ നിന്നു ആശാനും വന്നു ചേർന്നു

ആശാ--"രാഘവന്റെ ആരോഗ്യം പൂർവ്വസ്ഥിതിയിൽ ആയെന്നു തോന്നുന്നു."

അണ്ണാ--“എങ്കിലും കുറെക്കൂടി കഴിഞ്ഞിട്ടു നന്താവനത്തിൽ മടങ്ങിവന്നാൽ പോരായോ?"

അണ്ണാവിയുടെ ഭാൎയ്യ മീനാക്ഷിഅമ്മ--"അല്ലെങ്കിൽ രാഘവനെന്തിനിപ്പോൾ നന്ദാവനത്തിൽ പോകുന്നു? കുറെ നാൾ കൂടി ഇവിടെ താമസിക്കട്ടെ. കഴിഞ്ഞ ഒന്നൊന്നര മാസക്കാലം കൊണ്ടു മാധവനേയും മൈഥിലിയേയും എത്ര പാട്ടുകളും ശ്ലോകങ്ങളുമാണു രാഘവൻ പഠിപ്പിച്ചിരിക്കുന്നത്! ഒരു ആറുമാസക്കാലം രാഘവൻ ഇവിടെ താമസിക്കുമെങ്കിൽ, ആറുവർഷം പള്ളിക്കൂടത്തിൽ പോയി പഠിച്ചാലും പഠിക്കാത്തതു അവർ ഇവിടെഇരുന്നു പഠിച്ചുകൊള്ളും."

ആശാ--"രാഘവന്റെ 'പഞ്ചവടി'ക്കാൎയ്യം അനാഥമായിപ്പോകുമല്ലോ."

മീനാ:--"അവിടത്തെക്കാൎയ്യം ഇപ്പോൾ അനാഥമായല്ലല്ലോ കിടക്കുന്നത്. തിരുവാണ്ട് ഇന്നാൾ പറഞ്ഞതെല്ലാം നേരാണെങ്കിൽ നന്താവനത്തേക്കാൾ രാഘവന്റെ 'പഞ്ചവടി' ഇപ്പോൾ ഒരു നല്ല പൂങ്കാവനമായി കാണണം"

രാഘ--"അവിടത്തെ കാടു മുഴുവൻ തെളിച്ചിട്ടില്ല. കാട്ടു ജന്തുക്കൾ കയറാതെ വേലിയും കെട്ടി തീൎത്തിട്ടില്ല"

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/78&oldid=222270" എന്ന താളിൽനിന്ന് ശേഖരിച്ചത്