Jump to content

താൾ:Panchavadi-standard-5-1961.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
72

കിട്ടുവാശാനാകുന്ന കൈലാസത്തിൽനിന്നു നിൎഗ്ഗളിച്ച്, രാഘവ'മാനസ'ത്തിൽ കൂടി പ്രവഹിച്ച സരസ്വതീഗംഗ എവിടെവരെയുള്ള ജനങ്ങളെ ഉബുദ്ധരാക്കി തുടങ്ങിയിരിക്കുന്നു എന്നും അണ്ണാവി അൽഭുതപ്പെട്ടു പുലയർ, പറയർ മുതലായ സാധുജനങ്ങളുടെ കൂട്ടത്തിൽ ഒരു കാലത്തു മഹാസിദ്ധന്മാരും, മഹാകവികളും നാടു വാഴികൾതന്നെയും ഉണ്ടായിരുന്നു എന്ന ചരിത്രപണ്ഡിതന്മാർ ദൃഷ്ടാന്തസഹിതം തെളിയിച്ചിട്ടുണ്ടെങ്കിലും, അവരുടെ ഇന്നത്തെ ദയനീയസ്ഥിതിക്കും ഉത്തരവാദികളായിരുന്നവരുടെ അനന്തര സന്തതികൾ ആ മഹാപാപത്തെ കഴുകിക്കളയുവാൻ, ഇതേവരെ മനസ്സ് തെളിഞ്ഞു ഫലപ്രദമായ ശ്രമം ചെയ്തുവരുന്നതായി കാണുന്നില്ല.

തിരുവാണ്ടയുടെ കഥാവിസ്താരം കഴിഞ്ഞശേഷം അണ്ണാവി ചോദിച്ചു:- “തിരുവാണ്ട, നിനക്കും നിൻറ പറയിക്കും മക്കൾക്കും കൂടെ നന്താവനത്തിൽ ചെന്നു ഒരു മാടംകെട്ടി അവിടെക്കൂടെ താമസിച്ചു, അവിടത്തെ ജോലിക്കാൎയ്യങ്ങൾ നോക്കിക്കൊള്ളാമൊ?"

തി--“അതെങ്ങനെ? ഇവിടുത്തെ പറമ്പിൽ പെറ്റുവളൎന്ന അടിയൻ പണ്ടുപണ്ടേയുള്ള മാടം കളഞ്ഞച്ചു പോകുന്നതെങ്ങനെ?"

അ--“മാടം കളയേണ്ട. നിന്റെ മൂത്ത മകളേയും അവളുടെ പറയനേയും അവിടെ വിളിച്ചു താമസിപ്പിച്ചോ"

നന്താവനത്തിൽ മാറിത്താമസിക്കണമെന്നുള്ള അണ്ണാവിയുടെ ആജ്ഞകേട്ട്, തിരുവാണ്ടയുണ്ടായ സന്തോഷം അല്പമൊന്നുമല്ലായിരുന്നു. അവൻ അവന്റെ മാടത്തിൽ മടങ്ങിച്ചെന്നു, ഭാൎയ്യയോടും മക്കളോടും വിവരം

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/76&oldid=222268" എന്ന താളിൽനിന്ന് ശേഖരിച്ചത്