തിരു--“അവൻ പതിനാറുവയസ്സായേ"
അ--“അവനു കൃഷികാര്യങ്ങളൊക്കെ നല്ല പരിചയമായോ"
തി--“അവൻ ചേട്ടന്മാരൊന്നും അവനോടു പറ്റത്തില്ല"
അ--“അവന്റെ പേരെന്താണു?"
അ--“അവനെക്കൂടി നന്താവനത്തിൽ ജോലിക്കയയ്ക്കാമോ?"
തി--“അവൻ കുറേനാളായിട്ടു അവിടെത്തന്നെ ഉടയതേ"
അ--“എവിടെ? നന്താവനത്തിലേ?"
തി--"ആണ്. ഇവിടെ വേലയുള്ളപ്പോഴെല്ലാം അവനിങ്ങു വരും. അതു് അവൻ ചത്താലും മുടക്കത്തില്ല. ഇവിടത്തെ വേലതീൎത്താൽ പിന്നെ ഒരുനിമിഷം അവനിവിടെ നിൽക്കത്തില്ല. അവിടെ അവനൊരു കൂട്ടുകാരൻ ഒരു പറച്ചെറുക്കൻ എവിടന്നോ വന്നു ചേൎന്നിട്ടുണ്ട്. രണ്ടുപേരേയും കണ്ടാൽ ഒരമ്മപെറ്റ രാമലച്ചണന്മാരെ പോലെയിരിക്കു . വേലക്കാരങ്ങളിൽ അവനോ മിടുക്കൻ എവനോ മിടുക്കനെന്നു ആരു തംശയിച്ചുപോവും."
അ--" അവനും നന്താവനത്തിലെ ജോലിക്കു കൂലി എന്തുകിട്ടും?"
തി--"അവിടുത്തെ ജോലിക്കു കൂലി എന്തിനാ? അവിടെ ചെന്നോളണം, വേണ്ടതെല്ലാം തിന്നോളണം, കുടിച്ചോളണം, ചെയ്യാനുള്ള വേലയും ചെയ്തു കളിച്ചോളണം, മറിഞ്ഞോളണം. ആരുടെയും ഒരു ശോദ്യമില്ല. എന്തിനു ശോദിക്കുന്നു? നാലാളുനിന്നു തകൎത്തു ചെയ്താൽ