Jump to content

താൾ:Panchavadi-standard-5-1961.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിനഞ്ചാം അദ്ധ്യായം

അണ്ണാവി ഒരു ഭൃത്യനോടു തിരുവാണ്ടയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. തിരുവാണ്ട രാമപുരത്തെ പറയരുടെ പ്രമാണിയാണു്. പൂവത്തൂർവക തനതു കൃഷി മുമ്പനായി നിന്നു നടത്തുന്നതു് തിരുവാണ്ടയാണ്. തിരുവാണ്ട വന്നിരിക്കുന്നു എന്നു ഭൃത്യൻ വന്നറിയിച്ച ഉടനെ അണ്ണാവി ഇറങ്ങി ചാവടിയുടെ പൂമുഖത്തു ചെന്നിരുന്നു.

തീണ്ടാമുറയ്ക്കു" നിന്നിരുന്ന തിരുവാണ്ടയോട് അടുത്തു വരുവാൻ അണ്ണാവി ആജ്ഞാപിച്ചു. തിരുവാണ്ട അറച്ചറച്ചു രണ്ടുമൂന്നടി മുമ്പോട്ടുവച്ചു അവിടെനിന്നു.

അണ്ണാവി:-- ആടുത്തുവരൂ, തിരുവാണ്ടെ"

തിരു-"എനിവിടെ നിന്നോളാം.

അണ്ണാ:-“കുറേക്കൂടി അടുത്തുവാ"

തിരുവാണ്ട ഒന്നുരണ്ടിടകൂടി മുമ്പോട്ടുവച്ച്, മുറ്റത്തിന്റെ അരികിൽ ചെന്നുനിന്നു

“എടോ, ദാ, ഇവിടെ വന്നുനില്ല്" എന്നു് അണ്ണാവി, മുറ്റത്തു ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു.

ഒരുവിധം ധൈൎയ്യം പിടിച്ചു്, തിരുവാണ്ട പതുക്കെ പതുക്കെ അടിവെച്ചു്, അണ്ണാവി ചൂണ്ടിക്കാണിച്ച സ്ഥലത്തിനു അല്പം അകലെ വന്നുനിന്നു.

അണ്ണാവി-- "തിരുവാണ്ടയ്ക്ക് എത്ര മക്കളുണ്ട്?"

തിരു-"മൂന്നു മോൻമാരും രണ്ടു പെൺകൊച്ചുങ്ങളുമുണ്ട്."

അ-“ഇളയ മോനു എന്തുപ്രായം വരും:"

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/73&oldid=220835" എന്ന താളിൽനിന്ന് ശേഖരിച്ചത്