Jump to content

താൾ:Panchavadi-standard-5-1961.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാ:-- “അതു നന്താവനത്തിലേയ്ക്കു ഉദ്ദേശിച്ചു പാകിയിരിക്കയാണല്ലോ.

ആ:--"ഈ സ്ഥലമാണു തെങ്ങുകൃഷിക്കു കുറേക്കൂടി യോഗ്യമായ സ്ഥലം."

രാ:- "അങ്ങനെയാണെങ്കിൽ തെങ്ങുകൃഷിക്കുള്ള സ്ഥലമൊരുക്കി തടമെടുക്കുന്ന ജോലി തന്നെ ആദ്യം തുടങ്ങാം."

ആ:-"തെക്കേയറ്റം കുറെ സ്ഥലം നെൽകൃഷിക്കു കൊള്ളാവുന്നതുണ്ടു്, അതു തെളിച്ചു നേർനിലമാക്കാമെങ്കിൽ അടുത്ത മേടത്തിൽ തന്നെ കൃഷിയിറക്കാം."

രാ:-“തെങ്ങു നടാനുള്ള സ്ഥലത്തു തടങ്ങൾമാത്രം ഇപ്പോൾ എടുത്തു തെങ്ങു നടുകയും കാടുകൾ സാവധാനത്തിൽ തെളിച്ചു ശരിപ്പെടുത്തുകയും ചെയ്താലോ?"

ആ:-- “അതിനും വിരോധമില്ല. കാട്ടിലെ പച്ചിലകൾ തന്നെ തെങ്ങുംതൈകൾക്കു തണലിടാനും ഉപയോഗപ്പെടുത്താമല്ലോ.

രാ:-- "നെൽക്കൃഷിക്കു കൊള്ളാവുന്ന സ്ഥലം തെളിച്ചെടുക്കുന്ന ജോലിതന്നെ ആദ്യം തുടങ്ങാം"

ആ:-- "രാഘവൻെറ സൗകര്യം പോലെ ചെയ്തോളൂ. രണ്ടു വടവൃക്ഷം നടണമെന്നു നിശ്ചയിച്ചതു ഇന്നുതന്നെ നടരുതോ? ജന്മനക്ഷത്രത്തിനു് ആൽമരം നടുന്നതു് ഒരു പുണ്യകൎമ്മമാണെന്നു ജനങ്ങളുടെ ഇടയിൽ ഒരു വിശ്വാസമുണ്ടല്ലോ."

രാ:-“എന്നാൽ അതു രണ്ടും ഇപ്പോൾ തന്നെ നട്ടുകളയാം. മൺവെട്ടി കൊണ്ടുവരട്ടെ."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/59&oldid=220702" എന്ന താളിൽനിന്ന് ശേഖരിച്ചത്