Jump to content

താൾ:Panchavadi-standard-5-1961.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൂൎയ്യന്റെ ചെങ്കതിരുകളേറ്റു ഉദയഗിരി ചുവന്നു മൈഥിലിച്ചിറയിലെ "നളിന മുകുള ജാലങ്ങളിൽ മന്ദഹാസം" തുടങ്ങി. രാമപുരത്തു ക്ഷേത്രത്തിൽ ശംഖനാദം മുഴങ്ങി. ഭഗവൽ പ്രീതിക്കു സമർപ്പിക്കാൻ സംഭരിച്ചു വച്ച സാമാനങ്ങളുടെ അഴകു നോക്കി കൃതാൎത്ഥനായി നിൽക്കുന്ന രാഘവൻ പ്രസന്ന വദനം കണികാണ്മാൻ കിട്ടു ആശാൻ ഉണർന്നു ആശാൻ രാഘവന്റെ കമനീയാനത്തെ കണ്ണിമയ്ക്കാതെ അല്പനേരം നോക്കിക്കൊണ്ടു നിന്നശേഷം അതിരറ്റ വാൽസല്യത്തോടു കൂടി അവനെ പിടിച്ചു മാറോടണച്ച് അവന്റെ നെറുകയിൽ ചുടുചുടെയുള്ള നെടുനിശ്വാസങ്ങളോടു കൂടി ഒരു ചുംബനം നൽകി. ആശാന്റെ ചുംബനസുഖം അന്നു ആദ്യമായിട്ടാണു് രാഘവനു അനുഭവമായതു്. അഞ്ച് കൊല്ലം മുമ്പേ അനുഭവിച്ച തന്റെ അമ്മയുടെ ലാളനാ സൗഖ്യം അന്നു തനിക്കു ലഭിച്ചു എന്നു രാഘവനു തോന്നി. അവൻെറ ഹൃദയം പരമാനന്ദത്തിൽ ലയിച്ചു. ആനന്ദാശ്രുക്കൾ അവൻെറ കവിൾത്തടങ്ങളെ മഞ്ഞുതുള്ളികൾ പറ്റിയ പനിനീർ പുഷ്പം പോലെ മനോഹരമാക്കിത്തീർത്തു.

പൂവത്തൂരണ്ണാവിയും, അദ്ദേഹത്തിന്റെ മകൾ മൈഥിലിയും മകൻ മാധവനും അരുണോദയത്തോടു കൂടിത്തന്നെ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടായിരുന്നു. പൂജാദികൎമ്മങ്ങൾ കഴിഞ്ഞ ശേഷം ക്ഷേത്രത്തിൽ കൂടിയിരുന്നവർക്കു പുഷ്പങ്ങളും പഴങ്ങളും രാഘവൻതന്നെ സമ്മാനിക്കാൻ ആരംഭിച്ചു. പക്ഷെ ഒരു ദുർഘടം നേരിട്ടു. രാഘവൻ മൂന്നു പൂച്ചെണ്ടുകളും മൂന്നു മാലകളും മാത്രമേ വിശേഷാൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആശാനും അണ്ണാവിക്കും മൈഥിലിക്കുമായിട്ടു ഉദ്ദേശി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/52&oldid=220654" എന്ന താളിൽനിന്ന് ശേഖരിച്ചത്