Jump to content

താൾ:Panchavadi-standard-5-1961.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12


ളിൽ അമര, പിച്ചക്ക, പാവയ്ക്കാ മുതലായവയുടെ വള്ളികൾ പടർന്നു കുലകുത്തി കായ്ച്ച് കിടന്നിരുന്നു. വെണ്ട, വഴുതിന, കത്തിരി, മുളക് മുതലായ അനേകം ചെടികളിൽ "ആടിത്തൂങ്ങി അലഞ്ഞുലഞ്ഞു" നിൽക്കുന്ന കായ്കൾ കണ്ട് രാഘവൻ കണ്ണുകൾ കുളിർത്തു. മലക്കറിത്തോട്ടം ചുറ്റിനടന്നു കണ്ടശേഷം രാഘവൻ പടിഞ്ഞാറേ തട്ടിലേയ്ക്കു പോയി. അവിടെ ചെടികളുടേയും മറ്റും വിത്തുകൾ പാകി കിളിർപ്പിക്കുന്നതിന് ചെയ്തിരുന്ന ഏർപ്പാടുകൾ കണ്ട് അവന് ആശാ നെക്കുറിച്ചുണ്ടായ ബഹുമാനം വർദ്ധിച്ചു.

അനന്തരം രാഘവൻ പന്തലിലേക്കുതന്നെ പോയി. മൈഥിലിച്ചിറയെ തലോടിവന്ന തെക്കൻകാറ് പൂക്കളുടെ പരിമളം ഇളക്കി രാഘവനെ സൽക്കരിച്ചു. പന്തലിനുസമീപം വിടർന്നുനിന്ന വലിയ ഒരു റോസാപുഷ്പം പറിക്കാൻ അവൻ കൈയ് നീട്ടി. മൈഥിലി സമ്മാനിച്ച മാലയുടെ ഓർമ്മ അപ്പോൾ അവനുണ്ടായി. ആ പെൺകിടാവിന്റെ നേരെ അവനു എന്തെന്നില്ലാത്ത ഒരു പ്രതിപത്തി തോന്നിയിരുന്നു. മൈഥിലിയുടെ സമപ്രായക്കാരിയായി രാഘവൻ ശാരിക എന്നൊരു സഹോദരി ഉണ്ടായിരുന്നു. ശാരികയോട് മൈഥിലിക്കുണ്ടായിരുന്ന ആകൃതിസാമ്യം കൊണ്ടോ എന്തോ, എന്താണു രാഘവൻ ഇത്ര വളരെ താല്പര്യം മൈഥിലിയുടെ നേരെ തോന്നിയതെന്നറിഞ്ഞില്ല. അവൻ, പടർന്നുകിടന്ന കൊടിയുടെ ഇടയിൽ ആ റോസാപുഷ്പത്തിന്റെ അഴകും നോക്കിക്കൊണ്ട് നിന്നു. ഇത്തരം ഒരു പൂവു മൈഥിലി പകരം കൊടുക്കാൻ സാധിച്ചെങ്കിലോ എന്നായിരുന്നു അവൻ അപ്പോഴത്തെ വിചാരം. ഈ നിലയിൽ പന്തലിലേക്കുവന്ന ആശാനെ രാഘവൻ കണ്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/16&oldid=220358" എന്ന താളിൽനിന്ന് ശേഖരിച്ചത്