താൾ:Pancharathram Nadakam 1928.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമൻ:-- ഹുതാശൻ, സ്രുക്ക,രണി, പു- ല്ലവയെത്തീന്നുതീർക്കയായ്: ധൂർത്താൽ സ്വത്തറ്റവൻ വീട്ടു- സാമാനത്തെക്കണക്കിനെ (റ) രണ്ടാമൻ:-- ചാഞ്ഞുള്ള കൊമ്പൊടു നദിയ്ക്കരികത്തു നില്ക്കു- മിപ്ലാശു കാറ്റിലുലയുന്നിലയായ കയ്യാൽ, ഭാവ ഗ്നിയേറ്റുതിപെട്ട മഹീരുഹങ്ങൾ- ക്കീവണ്ണമിപ്പൊഴുദകക്രിയ ചെയ്കയാണോ! (ൻ) മൂന്നാമൻ:-- എന്നാൽ വരൂ, നമുക്കും ആചമനം കഴിയ്ക്കാം. രണ്ടുപേരും:-- അങ്ങിനെതന്നെ. (എല്ലാവരും ആചമനം കഴിച്ചിട്ട്) ഒന്നാമൻ:-- എയ്, ഇതാ, അത്രഭവാൻ കുരുരാജാവു ദുർയ്യോധനൻ, ഭീക്ഷ്മദ്രോണന്മാർ മുമ്പി ലും രാജാക്കന്മാരൊക്കെ പിന്നിലുമായി, ങ്ങാട്ടെഴുന്നള്ളുന്നു. ഇതാ,

സ്രുക്ക് = ഹോമപാത്രം, അരണ = തീ കടഞ്ഞുണ്ടാക്കുന്ന മരം. പുല്ല = ദർഭ. ധൂർത്ത് = ചൂതുകളി മുതലായത്. തിന്നു തീർക്കുക എന്നതിന്ന് ഉപമാപക്ഷത്തിൽ വിറ്റുതിന്നുക എന്നർത്ഥം, ദാവാഗ്നി = കാട്ടുതിയ്യായി പരിണമിച്ച യജ്ഞാഗ്നി.

മഹീരുഹങ്ങൾ = മരങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/12&oldid=207895" എന്ന താളിൽനിന്ന് ശേഖരിച്ചത്