താൾ:Pancharathram Nadakam 1928.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യജ്ഞങ്ങൾ ചെയ്കി, ളയെറെല്ലുകവിക്രമത്താൽ' കോപം ത്യജിയ്ക്ക, ദയചെയ്യുക തൻജനത്തിൽ, എന്നീവിധം പ്രകൃതയോഗ്യമുരച്ച ഭംഗ്യാ ചെയ്യുന്നു പൌരരിഹ പാർത്ഥപരിഗ്രഹം താൻ. () അതിനാൽ വരൂ. നമുക്കും കുരുരാജാവിനെ സംഭാവനംചെയ്യാം. രണ്ടുപേരും:- അങ്ങിനെതന്നെ. എല്ലാവരും:- ജയിച്ചാലും, അങ്ങുന്നു ജയിച്ചാലും! (പോയി) വിഷ്കംഭം കഴിഞ്ഞു. (പിന്നെ ഭീഷ്മരും ദ്രോണരും പ്രവേശിയ്ക്കുന്നു ) ദ്രോണർ:-- ദുർയ്യോധനൻ ധർമ്മം അനുഷ്ഠിയ്ക്കുന്നതിൻറെ ഗുണം എനിയ്ക്കുതന്നെയാണ്. എ ന്തുകൊണ്ടെന്നാൽ, തൻബന്ധുമിത്രങ്ങളെയൊക്കയും വി- ട്ടാചാർയ്യനിൽച്ചെൽവിതു ശിഷ്യദോഷം; കിടാവിനെദ്ദേശികനേകിയേച്ചാ- ലച്ഛന്നുമമ്മയ്ക്കുമൊഴിഞ്ഞു ഭാരം. () ഇള = ഭൂമി. പ്രകൃതയോഗ്യം = പ്രകൃതത്തിന്നു തക്ക മട്ടിൽ, പാർത്ഥപരിഗ്രഹം=പാണ്ഡവന്മാരെ സ്വീകരിയ്ക്കൽ.

ദേശികന് = ഗുരുവിൻ പക്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/13&oldid=207896" എന്ന താളിൽനിന്ന് ശേഖരിച്ചത്