ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-45-


21. ഒരു പ്രാൎത്ഥന
———:*:———


(‘കനകകിങ്ങിണി’ എന്ന മട്ട് .)


ഹൃദയപ്പാഴിരുളൊളിവാൻ ധൎമ്മത്തി-
ന്നുദയരശ്മികളുതിരട്ടെ!
ചിര, മഹിംസതൻ ചിറകടികൊണ്ടു
ഭരത ഭൂ വാനിലൊലിപൊങ്ങി.

വിവിധ ദുർമ്മൂൎത്തി, വിവിധാരാധനം
വിഷമിച്ചൂ- ജന്തുബലിയാലേ!
കഴുകനാൎക്കുന്ന കൊലനിലം പോലി-
പ്പൊഴുതെങ്ങും ചോരയൊഴുകുന്നു!

സമതാകാഹളവിളിയോടും ധൎമ്മ-
സമരം ചെയ്തോരു ജിനദേവ,
എരിപൊരിക്കൊള്ളു മെളിയോൎക്കുമാൎക്കും
ശരണം നീ ബുദ്ധ ഭഗവാനേ,

(സ്വ.)


———:*:———
"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/45&oldid=222775" എന്ന താളിൽനിന്ന് ശേഖരിച്ചത്