Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21 9 കാളിയമർദ്ദനം ഗോപകുമാരക എന്നപോലെ

കാളസർപ്പ പ്പെരുമാളായി വാഴുന്ന കാളിയനെന്നവന്റെ പാരം കാളും വിഷത്താലെ കാളിന്ദിയിൽ ജലം നീളത്തിളച്ചീടുന്നു മീനാദിയായൊരു നാനാജലജന്തു ദീനത മൂക്കയാലേ ശിവ! മാനമകന്നു മരിച്ചൊലിച്ചീടുന്നു ഫേന നിരകളോടും. മാനത്തു കൂടി പ്പറന്നു നടക്കുന്ന ശ്യേനാദി പക്ഷികളും കൂടി താനേ ചിറകു കരിഞ്ഞു പതിക്കുന്നി താനദീതോയം തന്നിൽ. ആയതിൽ തട്ടിയ വായു കരകേറി പ്പോയോരു മാർഗ്ഗംതോറും ബഹുകായും കുസുമവും ചേരും മരങ്ങൾ നൂറായിരം കുറ്റിയായി. തീരങ്ങളിലുള്ളൊരാരാമജാലത്തിൽ ചേരുന്ന വല്ലികളും കടുസാരങ്ങളേറുന്ന വൃക്ഷങ്ങളും കൂടിപ്പാരം കരിഞ്ഞു പോയി.

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/21&oldid=219681" എന്ന താളിൽനിന്ന് ശേഖരിച്ചത്