16 6. ഹംസവാക്യം പുള്ളിമാൻ കണ്ണിയാളേ, നിന്നുള്ളിലുള്ളോഭിലാഷം കള്ളമെല്ലാം കളഞ്ഞു നീ കഥിച്ചീടുന്നു ഇന്ദു വംശമണി തന്നിൽ ചേർന്നു നിന്റെ മനമെങ്കിൽ വന്നടുത്ത ശുഭകാലമെന്നു കല്പിക്കാം. കാന്തികൾ കൊണ്ടവനോടു കാമനേതും ശരിയല്ലാ; കാന്തനാവാൻ നളൻതന്നെ സംശയിക്കേണ്ട .ഇന്ദ്രനിന്ദ്രാണിക്കു ചേരുമിന്ദിരയ്ക്കച്യുതൻ ചേരും ഇന്ദുചൂഡൻ ഭഗവാനങ്ങുമയ്ക്കും ചേരും. യാമിനിക്കു ശശി ചേരുമാപഗക്കംബുധി ചേരും കോമളാംഗി നിനക്കോർത്താൽ നൈഷധൻ ചേരും. താമ്രപാണി പരൻ നിന്റെ വല്ലഭനായ് വരുമെന്നാകിൽ താമ്രചൂഡമരയന്നപ്പിടക്കും ചേരും. എന്നുവേണ്ടാ പിതാവായ മന്നവന്റെ നിയോഗത്താൽ അന്യഭൂപാലകൻ നിന്നെ വരിച്ചെന്നാകിൽ ഒന്നു കൊണ്ടും നിനക്കപ്പോളന്യഥാത്വം വരത്തുണ്ടോ വന്നതായി തരമെന്നങ്ങുറയ്ക്കും നിയ്യും. ഇപ്പറഞ്ഞ മൊഴിയെല്ലാം നിഷ്ഫലമായി വരുമപ്പോൾ ഇപ്പരിഷയ്ക്കഹോ പാരമിളപ്പം വന്നു. ഈഷലന്യേ പതിയോടും കൂടി നന്നായ് സുഖിച്ചീടാം ദോഷമെന്തു നിനക്കൊന്നു ഭവിപ്പാനുള്ളൂ?
താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/16
ദൃശ്യരൂപം