ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
–15–
5.മഞ്ഞു കാലം.
പാലാഴിത്തൂവെള്ളം തൂകുന്ന പോലെ നൽ- പ്രാലേയം തൂകിത്തുടങ്ങീതെങ്ങും. വാരുറ്റ കാന്തികലർന്നൊരു വാരിജ മോരോന്നേ മങ്ങിമയങ്ങീതപ്പോൾ ചീർത്തുനിന്നുള്ളോരു ശീതത്തെ പൂണ്ടു നിന്നാർത്തന്മാരായിച്ചമഞ്ഞെല്ലാരും കൈത്തലം കൊണ്ടുതന്മാറത്തു നന്നായി സ്വസ്തികബന്ധം തുടങ്ങിനാരേ ആദിത്യ സേവയും പാവകസേവയുമായിത്തുടങ്ങി പലർക്കുമപ്പോൾ ദന്തങ്ങളെ ക്കൊണ്ടു താളം പിടിച്ചിട്ടു സന്ധ്യയെ വന്ദിച്ചിതന്തണരും വെള്ളമെന്നിങ്ങനെ ചൊല്ലിത്തുടങ്ങുമ്പോൾ തുള്ളിത്തുടങ്ങി വിറച്ചെല്ലാരും തീയ്ക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ തീക്കായ വേണമെനിക്കുമെന്ന്.
ചെറുശ്ശേരി