താൾ:Padya padavali 7 1920.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൫
ഇൻഡ്യാസാമ്രാജ്യത്തിന്റെ ഭാഗ്യപട്ടയം

3കാനിംഗവീരനധിഭൎത്തൃപദേനിയുക്തൻ
താനങ്ങുവാഴ്കവഴിപോൽപ്രതിരാജനായി
നാനാധികാരമെഴുമന്യരുമസ്മദീയ-
സ്ഥാനാജ്ഞപോലെനിജവൃത്തികൾചെയ്തുകൊൾക
4സാമന്തഭൂപതികൾ നമ്മൊടു സഖ്യമാൎന്നോ
രാത്മീയവൃത്തിയെനടത്തുകമുൻപിലെപ്പോൽ,
നാമുംചിരപ്രണയമുള്ളൊരവൎക്കുവേണ്ടി
പ്രേമാനുവൃത്തിവഴിപോൽനിറവേറ്റുമെന്നും.
5രാജ്യംഹരിപ്പതിനുവാഞ്ഛയൊടേനൃപന്മാർ
തമ്മിൽപിണങ്ങിടുകിലായതുനാംസഹിക്കാ;
നാമന്യലക്ഷ്മിയെഹരിക്കയുമില്ല, ഭൂമി
കാമംചതിച്ചിടുകയില്ലകദാപിനമ്മെ
6നൂനംനരേശരുടെയന്യരുടേയുമോരോ-
സ്ഥാനാഭിമാനബിരുദാദിഹരിച്ചിടാ നാം,
ഭൂവിന്നുനിത്യശമസാധ്യസമൃദ്ധിമേന്മേൽ,
താവുന്നതിന്നുനിനവിങ്ങനിശംഭവിക്കും.
7ആംഗ്ലേയരാംപ്രജകളെപരിരക്ഷചെയ്‌വാൻ
യാതൊന്നുനമ്മെനയമോടുനയിച്ചിടുന്നു
ചൊൽക്കൊണ്ടൊരക്കടമതാനിഹഭാരതീയ
സംരക്ഷണയ്ക്കുമിനി, നമ്മെനയിച്ചിടട്ടേ.
8കൃസ്തീയമായമതമാണുധരിപ്പതീനാ-
മെന്നാലുമന്യമതനിന്ദവഹിച്ചിടാനാം
സന്മാൎഗ്ഗവൃത്തികടെവൈദികമായിടുന്നോ-
രാചാരരീതിയിൽ നമുക്കിഹമൗനമത്രേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/79&oldid=206608" എന്ന താളിൽനിന്ന് ശേഖരിച്ചത്