താൾ:Padya padavali 7 1920.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൨
പദ്യപാഠാവലി-ഏഴാംഭാഗം

 വൈകുണ്ഠവാസിജന കോലാഹലഞ്ചശൃണു
 വൈകുണ്ഠരാമഹരി; നാരായണായനമഃ

 4 തൃക്കാലിൽമേവിനനഖ വ്രാതചന്ദ്രികയു
 മക്കൂൎമ്മരാജസമമാകുന്നചേവടിയു-
 മക്കേതകീകുസുമമൊത്തോരുജംഘകളു-
 മുൾക്കാമ്പിലാകമമ; നാരായണായനമഃ

 5 പുത്തൻമഹാപരുവതയ്ക്കങ്ങുനിത്യമുട-
 നത്തൽപ്പെടുത്തിവിലസീടുന്ന ജാനുവുമി
 തത്തൂണുപോലെവിലസീടുന്നതൃത്തുടയു-
 മുൾത്താരിലാകമമ; നാരായണായനമഃ

 6 പൊൽത്താർശരന്മണി രഥത്തോടുസാമ്യമുട-
 നെത്തുന്ന ദിവ്യജഘനത്തുമ്മേൽ മേവിനൊരു
 രക്താംബരോപരി വിളങ്ങുന്ന കാഞ്ചികളു-
 മുൾത്താരിലാകമമ; നാരായണായനമഃ

 7 അന്നംജലത്തിൽമരുവീടുന്നപോലെ പുന-
 രേകത്രകൽപ്പമതിൽ മേവുന്നൊരിത്രിജഗ-
 ദാവിർഭവിപ്പതിനു മാധാരമാമുധര-
 മാവിർഭവിക്കമയി; നാരായണായനമഃ

 8 നാഭിസരോജമതിൽ മേവുന്നനാൻമുഖനു-
 മാതോഷദായിനി മഹാമായികാലയവും
 സൗഭാഗ്യലക്ഷ്മി പുണരുന്നോരു മാറിടവു-
 മാവിർഭവിക്കമയി; നാരായണായനമഃ

 9 നാലായകൈളിൽ വിളങ്ങുന്നനിൻമഹിത
 നാലായുധങ്ങളെയുമാലോലഹാരമണി-

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/40&oldid=202236" എന്ന താളിൽനിന്ന് ശേഖരിച്ചത്