Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം 5. രംഗം 1.

(മാലിനിയും സൌദാമിനിയും പ്രവേശിക്കുന്നു)

മാലിനി - ഇതെന്തൊരു ലോകമാണീശ്വരാ ! രാജകുമാരന്മാരും സീതാദേവിയും വനത്തിൽ പോയതിനാൽ ഉണ്ടായ വ്യസനം തന്നെ പോയിപ്പോയി. എനിക്ക് അത്രമേൽ കോപമാണുണ്ടായത്.

സൌദാമിനി - നീ എന്നു സൂചിപ്പിച്ചാണു പറയുന്നത് ?

മാലിനി - ജനങ്ങൾ പറയുന്ന അപവാദത്തെപ്പറ്റിയാണ്. നീ കേട്ടില്ലെ, ആ സ്ത്രീകൾ അവിടെ ഇരുന്നു പറയുന്നത് ? സീതാദേവി കാട്ടിൽ പോയതു വളരെ അനുചിതമായിപ്പോയിപോൽ ! "സീത എത്രയായാലും ഒരു പെണ്ണല്ലെ; ഒരു പെണ്ണ് അങ്ങിനെ കാട്ടിലേക്കു തുള്ളിച്ചാടി പുറപ്പെട്ടുപോകാമൊ ?" എന്നും മറ്റും ആ സ്ത്രീകൾ പറഞ്ഞു കേട്ടപ്പോൾ എൻറെ രക്തം പതച്ചുപായി. ഈ വിധം മനുഷ്യരും ഉണ്ടല്ലൊ !

സൌദാ - അതല്ലെ, പറയുന്നു ! അവർ പറയുന്നതു കേട്ടാൽ സീതാദേവി ഒരു അന്യപുരുഷൻറെ ഒന്നിച്ചു കാട്ടിലേക്കു ചാടിപ്പോയിരിക്കയാണെന്നു തോന്നും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/95&oldid=207727" എന്ന താളിൽനിന്ന് ശേഖരിച്ചത്