മാലിനി - കസ്തൂരി മൃഗത്തിന്ന് എന്തു കുററംപറഞ്ഞാണ അതിനെ ജനങ്ങൾ തല്ലിക്കൊല്ലുന്നത് ?
സൌദാ - ശരി, മനുഷ്യൻ സ്വാർത്ഥത്തിന്നുവേണ്ടി പരദ്രോഹം ചെയ്യുന്നു. എന്നാൽ ദശരഥമഹാരാജാവുള്ളപ്പോൾ കൈകയിരാജ്ഞിക്ക് ഇതെങ്ങിനെ സാധിച്ചുവെന്നാണ് എനിക്കു മനസ്സിലാകാത്തത്.
മാലിനി - മഹാരാജാവ് മുൻകൂട്ടിത്തന്നെ എന്തൊ ഒരു സത്യം ചെയ്തുപോയിരുന്നുപോൽ. അതിൻറെ വിവരം മുഴുവൻ ഞാൻ അറിഞ്ഞുകഴിഞ്ഞില്ല.
സൌദാ - ആകപ്പാടെ സാധു മഹാരാജാവ്, അനേക കളത്രത്വത്തിൻറെ ഒഴിച്ചുകൂടാത്ത ഫലം അനുഭവിക്കുകയാണെന്നാണ് തോന്നുന്നത്. പ്രകൃതിയുടെ ശിക്ഷയിൽനിന്ന് ഒഴിവാൻ മഹാരാജാക്കന്മാർക്കും സാധിക്കയില്ല.
വിലത്തിന്നകത്തുംപുറത്തുംവസിക്കും മഹാസർപ്പമാർജ്ജാരകന്മാർക്കമദ്ധ്യേ അകപ്പെട്ടൊരാഖ്യപ്രവീരന്നുതുല്യം ഭയപ്പെട്ടിടുംഭാർയ്യരണ്ടുള്ളമർത്യൻ.
പഠിക്കട്ടെ - പുരുഷന്മാർ പഠിക്കട്ടെ. ഇതിൻറെ മുഴുവൻ വിവരം അറിവാൻ എന്താണ് വിദ്യ ?
മാലിനി - ഞാൻ അതിന്നുവേണ്ടി പോകയാണ്.
രാമദേവനെ മഹാരാജാവ് അടിയന്തരമായി ക്ഷണിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.