വരുത്തിയിരുന്നുവെന്നും അന്തഃപ്പുരത്തിൽവെച്ചു എന്തൊ രഹസ്യമായി ചില സംഭാഷണങ്ങൾ നടന്നിരുന്നുവെന്നും, രാമൻദേവൻ കുണ്ഠിതനായി മടങ്ങിപ്പോയെന്നും കേട്ടു. സംഭാഷണം നടന്ന അവസരത്തിൽ സുമന്ത്രരും ഉണ്ടായിരുന്നു. അതുകൊണ്ടു നമ്മൾ സുമന്ത്രരുടെ അടുക്കൽ പോയാൽ എല്ലാ വിവരവും അറിവാൻ നമ്മൾക്കും കഴിയും.
സൗദാ - അതാണ് നല്ലത്. എന്നാൽ നമ്മൾ പോക.
രംഗം 2.
(കൌസല്യാദേവി പ്രവേശിക്കുന്നു)
കൌസല്യ - ആരാണ് ആ വരുന്നത്? എൻറെ മകനെ പ്പോലെ ഇരിക്കുന്നുവല്ലൊ ? ഛെ, ആയിരിക്കയില്ല. ഇങ്ങിനെ സ്വകാർയ്യം വരാൻ സംഗതിയില്ലല്ലൊ. അതെ, രാമൻ തന്നെ. എന്താണ് ഇങ്ങിനെ തല താഴ്ത്തി വിചാരമഗ്നനായി നടന്നുവരുന്നത് ?
(ശ്രീരാമൻ പ്രവേശിക്കുന്നു. കൌസല്യ അടുത്തുചെന്നു പിടിച്ചാലിംഗനം ചെയ്തിട്ട്)
മകനെ, നീ എന്താണ് ഈ വിധം സ്വകാർയ്യം നടന്നുവന്നത് ? നിൻറെ മുഖം വാടിയിരിക്കുന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.