ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാഴിക്കേണമെന്നും മറ്റേത് രാമനെ പതിന്നാലു കൊല്ലം കാട്ടിലേക്ക് അയക്കേണമെന്നും ആയിരിക്കേണമെന്നു പറയുവിൻ. ഭവതിയുടെ കാർയ്യം സാധിച്ചു. ബ്രഹ്മാവിൻറെ ആവശ്യവും നിവർത്തിച്ചു. മനസ്സിലായില്ലെ ?
കൈകയി - എനിക്കു മനസ്സിലായി. ഞാൻ നീ പറഞ്ഞതു പോലെ ചെയ്യും. ഈ സഹായം നീ എനിക്കു ചെയ്തുതന്നതു ഞാൻ ഒരിക്കലും മറക്കുകയില്ല. ഞാൻ ഇതാ പോകുന്നു.
(കൈകയി പോയി)
മന്ഥര - ഹാ- എൻറെ കാർയ്യം സാധിച്ചു. കൂനി ! അല്ലെ ? കൂനി കൊളുത്തിയ ഈ തീ അയോദ്ധ്യരാജ്യം മുഴുവൻ കത്തിക്കട്ടെ.
(പോയി)
രംഗം 2.
ശ്രീരാമനും ലക്ഷ്മണനും പ്രവേശിക്കുന്നു)
രാമൻ - എൻറെ മനസ്സിൽ എന്തൊ ഒരു വല്ലായ്മ തോന്നുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.