കൈകയി - ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. എൻറെ പുത്രൻ കാട്ടിൽ പോകാതിരുന്നാൽ മതി.
മന്ഥര - അതു പോരാ, ഇവിടുന്നു കൌസല്യയുടെ ദാസിയാകാതിരിക്കയും വേണം. കൌസല്യാപുത്രൻ വേണം കാട്ടിൽ പോകാൻ.
കൈകയി - അതിന്നു ഞാൻ എന്താണ് ചെയ്യേണ്ടത് ?
മന്ഥര - കേട്ടോളു. മഹാരാജാവ് പണ്ടു ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ പോയതും അന്ന് ഭവതികൂടി പോയതും ഓർമ്മയുണ്ടോ. ആ അവസരത്തിൽ മഹാരാജാവ് യുദ്ധക്കളത്തിൽവെച്ച് തേരിൽ മൂർഛിച്ചു വീണപ്പോൾ ഭവതിയായിരുന്നില്ലെ കാത്തു രക്ഷിച്ചത്. മഹാരാജാവ് സന്തോഷിച്ചു രണ്ടു വരം തരാൻ ഭാവിച്ചു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു ഭവതി അപ്പോൾ സ്വീകരിച്ചില്ല.
കൈകയി - ശരി. എനിക്ക് അവയൊക്കെ ഇപ്പോൾ ഓർമ്മ വന്നു. അതു ഇപ്പോൾ എങ്ങിനെ ഉപകരിക്കും ?
മന്ഥര - ഞാൻ പറയാം. ഇവിടുന്നു ഉടനെ ക്രോധാലയം പ്രാപിക്കണം. മഹാരാജാവ് വരുമ്പോൾ കിടന്നുരുണ്ടു കരഞ്ഞുകൊൾക. കാരണം ചോദിച്ചാൽ ആദ്യം ഒന്നും പറയരുത്. ഇവിടുത്തെ ഇഷ്ടം അനുവർത്തിക്കുമെന്നു ഒന്നാമത് സത്യം ചെയ്യിക്കണം. അതിൻറെ ശേഷം വരത്തിൻറെ കാർയ്യം ഓർമ്മപ്പെടുത്തുക.
അവയിൽ ഒന്ന് ഭരതനെ രാജാവാക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.