Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൂനിയുടെ കുസൃതി


അങ്കം 1. രംഗം 1.


[ഒരു രാജവീഥി അലങ്കരിച്ചുകൊണ്ടു പാടികളിച്ചു ചില പെൺകുട്ടികൾ പ്രവേശിക്കുന്നു. ഇതു കണ്ടുകൊണ്ട് മന്ഥര പ്രവേശിക്കുന്നു.]


മന്ഥര‌ ‌- കുട്ടികളെ, നിങ്ങൾക്കെന്താണ് ഇന്നിത്ര സന്തോഷം? നിങ്ങളെന്താണ് തെരുവീഥികളൊക്കെ അലങ്കരിക്കാൻ പുറപ്പെട്ടത്? കൌസല്യാദേവി മറ്റൊരു കുട്ടിയെ കൂടി പ്രസവിച്ചുവൊ? മഹാരാജാവിന്നു മറ്റൊരു സന്താനം കൂടി ഉണ്ടായൊ? ശാന്തദേവി ഭൎത്താവോടുകൂടി രാജധാനിക്കു എഴുന്നെള്ളുന്നുണ്ടൊ? നിങ്ങൾക്കെന്താണ് ഇന്നിത്ര സന്തോഷം?


ഒന്നാംകുട്ടി‌ ‌- അതെന്തെ, രാജ്യം മുഴുവൻ പരസ്യമായ സന്തോഷവൎത്തമാനം നിൻറെ ചെവിയിൽ മാത്രം എത്തിയില്ലെന്നൊ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/3&oldid=207163" എന്ന താളിൽനിന്ന് ശേഖരിച്ചത്