താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-2-


രണ്ടാംകുട്ടി - മന്ഥര എവിടെയായിരുന്നു? അയോദ്ധ്യയിൽ ഇല്ലായിരുന്നുവൊ?


മൂന്നാംകുട്ടി‌ ‌- മന്ഥര കിടന്നുറങ്ങിപ്പോയി. ഇന്നലെ ഉണ്ടായ നിശ്ചയങ്ങളൊന്നും അറിഞ്ഞതേ ഇല്ല.


മന്ഥര‌ ‌- എന്തു നിശ്ചയം? ഞാനൊന്നും അറിഞ്ഞില്ല. പറവിൻ.


ഒന്നാംകുട്ടി‌ ‌- ഞാൻ പറയാം. ഞാൻ പറയാം. നിങ്ങളാരും മിണ്ടരുത്. മന്ഥരെ, നീ ഞാൻ പറയുന്നതേ വിശ്വസിക്കാവു. ഇവരൊക്കെ വലിയ പരിഹാസക്കാരാണ്.


മന്ഥര‌ ‌- ആരെങ്കിലും പറവിൻ. കേൾക്കട്ടെ.


ഒന്നാംകുട്ടി‌ ‌- ഈ അയോദ്ധ്യയിൽ രോഗികളും, അംഗഭംഗമുള്ളവരും, ദുഷ്ടരും ആയ ചിലരുണ്ടെന്നു മഹാരാജാവു തിരുമനസ്സുകൊണ്ടു അറിഞ്ഞിരിക്കുന്നു.


മന്ഥര‌ ‌- അതുകൊണ്ട്? അവരെയൊക്കെ രാജ്യത്തുനിന്നു പുറത്താക്കികളവാൻ തീർച്ചയാക്കിയൊ?


ഒന്നാംകുട്ടി‌ ‌- നീ കേൾക്കൂ. മഹാരാജാവു തിരുമനസ്സുകൊണ്ട് ഇന്നലെ വസിഷ്ഠമഹൎഷിയെ വരുത്തി ഇങ്ങിനെ പറഞ്ഞു : "ഞാൻ വളരെ സത്യസന്ധതയോടുകൂടി രാജ്യപരിപാലനം ചെയ്തുവരുന്ന ഈ കാലത്ത് എൻറെ രാജ്യത്ത് ഇത്ര അധികം രോഗികളും, അംഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/4&oldid=207164" എന്ന താളിൽനിന്ന് ശേഖരിച്ചത്