ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-20-
(സീത പോകുന്നു_ കുട്ടികൾ പ്രവേശിക്കുന്നു)
കൌസല്യ - കുട്ടികളെ, നിങ്ങൾ ഇത്ര ബദ്ധപ്പെട്ടു വന്നതിന്റെ സംഗതി എന്താണ്?
ഒന്നാംകുട്ടി - അമ്മെ, ഞങ്ങൾ രാമദേവന്റെ കൊട്ടാരത്തിന്നു മുമ്പിലുള്ള രാജവീഥി മുഴുവൻ അലങ്കരിച്ചു കഴിഞ്ഞു.
കൌസല്യ - നല്ലത്.
ഒന്നാംകുട്ടി - ഞങ്ങൾ അവിടെ അലങ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സംഭവമുണ്ടായി.
കൌസല്യ - അതെന്തായിരുന്നു?
ഒന്നാംകുട്ടി - അവിടെ മന്ഥര വന്നു. ഞങ്ങൾ പാടിക്കളിക്കുന്നതെന്തിനാണെന്നു ചോദിച്ചു. അവൾ അഭിഷേകവൎത്തമാനം അറിയാഞ്ഞതിനെപ്പറ്റി ഓൎത്തു. ഞങ്ങൾ അവളെ പരിഹസിച്ചു. അവൾ കോപിച്ചു. പലതും പറഞ്ഞു. അപ്പോൾ ഞങ്ങൾ അഭിഷേകവൎത്തമാനം അവളെ അറിയിച്ചു. ഇതുകേട്ടപ്പോൾ അവൾ പൂൎവ്വാധികം കോപിച്ചു ചിലതു പുലമ്പി.
കൌസല്യ - അവൾ എന്താണ് പറഞ്ഞത്.
ഒന്നാംകുട്ടി - ശ്രീരാമദേവൻ അവളെ ചെറുപ്പത്തിൽ പരിഹസിച്ചിരുന്നുവെന്നും അതുകോണ്ടു ഈ അവസരത്തിൽ അതിന്നു പ്രതിക്രിയ ചെയ്യുമെന്നും അവൾ പറഞ്ഞു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.