ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വന്നെങ്കിൽ എത്ര നന്നായിരുന്നു. അവരാണ് ലോകത്തിലെ സർവ്വ നിർഭാഗ്യങ്ങൾക്കും ആപത്തുകൾക്കും കാരണം. അവർക്കൊക്കെ ഒരു പാഠമാകത്തക്ക വണ്ണം ഇവളെ നാവരിഞ്ഞു വിടുക. ശത്രുഘ്ന വേഗം കൊണ്ടുപോക.
(ശത്രുഘ്നൻ മന്ഥരയെ കൂട്ടി പോകുന്നു. കുട്ടികളും ദാസികളും പിന്നാലെ പോകുന്നു)
അമ്മെ, നമ്മൾ എല്ലാവരും ജ്യേഷ്ഠനെ അന്വേഷിച്ചു പോകണം. അവരെ മൂന്നുപേരെയും തിരികെ കൂട്ടിക്കൊണ്ടുവരുവാൻ ശ്രമിക്കണം.
കൈകയി - മകനെ, എനിക്കതു വളരെ സന്തോഷമാണ്. ശ്രീരാമൻ മടങ്ങിവന്നു രാജ്യത്തിലേക്കു സർവ്വ മംഗളങ്ങളും സർവ്വ സൌഭാഗ്യങ്ങളും ഉണ്ടാകത്തക്കവണ്ണം രാജ്യപരിപാലനം ചെയ്യട്ടെ.
ശുഭം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.