താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമചന്ദ്രനോട് നേരെ മറിച്ചു ചെന്നു പറഞ്ഞു, ഇല്ലെ ? മകനെ, നീ ക്ഷമിക്കണം. ഞാൻ വലിയൊരു അപരാധമാണ് ചെയ്തത്. ആ സാധു കുട്ടികളെ ഞാൻ കാട്ടിലാക്കി. അതുനിമിത്തം ഭർത്താവു മരിച്ചു. ഈശ്വരാ എന്നെക്കാൾ വലിയ പാപം ചെയ്തവർ ലോകത്തിൽ ആരുണ്ട് ?

ഭരതൻ - അമ്മക്ക് ഈ വിധം പശ്ചാത്താപം ഉണ്ടായിതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് കേവലം അമ്മയുടെ തെററല്ലെന്നറിഞ്ഞു ഞാൻ ആശ്വസിക്കുന്നു. അമ്മയോടു ഞാൻ കാലുഷ്യമായി സംസാരിച്ചതു ക്ഷമിക്കണം. ഏതായാലും ഈ കൂനിയെ വെറുതെ വിടുവാൻ പാടില്ല. ശത്രുഘ്നാ, ഈ കൂനിയെ കാട്ടിൽ കൊണ്ടുപോയി ഇവളുടെ നാവ് അറുത്തു, ഇവളെ അവിടെ വിട്ടേച്ചു പോരണം. ഈ വിധം മഹാപികൾക്കു തക്കതായ ശിക്ഷ അതാണ്. അസൂയ, ദുഷ്ടത, മുതലായ ദുർഗ്ഗുണങ്ങൾ നിറഞ്ഞു, പരനിന്ദയും

പരദ്രോഹവും തൊഴിലാക്കി നടക്കുന്ന ഈ വക മഹാപാപികൾക്ക് അയോദ്ധ്യയിൽ ജിവിപ്പാൻ അവകാശമില്ല. ഈ വക മന്ഥരകൾ നമ്മളുടെ നാട്ടിൽ വേറേയും പലരുണ്ട്. ഇവരുഉള്ളതുംതിന്നു സ്വസ്ഥരായിരിക്കുമ്പോൾ യോഗ്യരെ ദുഷിക്കുകയും ഏഷണി പറഞ്ഞു തമ്മിൽ തല്ലിക്കുകയും ആണ് അവർക്കു പണി. ഈ വക ദുഷ്ടകളുടെ നാവുകൾകൊണ്ടു മാത്രമെ അസ്ത്രങ്ങളുടെ മുനകൾ ഉണ്ടാക്കുവാൻ സാധിക്കയുള്ളൂ എന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/111&oldid=207770" എന്ന താളിൽനിന്ന് ശേഖരിച്ചത്