താൾ:NijanandaVilasam-SriChattampiSwamikal.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി‌ഷ്യൻ: സർവ്വജ്ഞകരുണാമൂർത്തിയായും പരമഗുരുവായും പ്രകാശിക്കുന്ന പ്രാണനാഥ! അടിയൻ പരമഗതി അടയാനുള്ള മാർഗ്ഗത്തെ ലളിതമായി മനസ്സിന് ധരിക്കത്തക്കവിധത്തിൽ ഉപദേശിച്ചരുളേണമേ!.

ആചാര്യൻ: ജീവൻ ദേഹേന്ദ്രിയാന്തഃകരണങ്ങളേയും അവയിൽ അവസ്ഥാത്രയത്തേയും അവറ്റിൽ പ്രതിബിംബിച്ച ചൈതന്യത്തേയും ഇവറ്റിന്നധി‌ഷ്ഠാനാമായ അംസഗോദാസീനനിത്യശുദ്ധ മുക്ത പരിപൂർണ്ണ കൂടസ്ഥ ബ്രഹ്മചൈതന്യത്തേയും വിവേകാഭാവഹേതുവായിട്ട്, സ്വയം വെണ്മയായ സ്ഫടികം ജവാകുസുമസന്നിധിവശാൽ രക്തസ്ഫടികമെന്ന് കാണപ്പെടും പോലെ, ഞാൻ, എന്റേത് എന്ന് തിരിച്ച് വിപരീതമായി കണ്ടു കൊള്ളുന്നതിനെ തള്ളി ഉള്ളപ്രകാരം പരമാത്മാവായി തന്നെ ദർശിച്ചാൽ, അതു തന്നെയാകുന്നു പരമഗതി.

ശി‌ഷ്യൻ: സ്വാമിൻ, വെണ്മയായ ഒരു വസ്ത്രത്തിൽ നിജമായിട്ട് കറുപ്പ് മുതലായ ഭേദമാകുന്ന അഴുക്ക് പറ്റിയാൽ അതിനെ മറ്റൊരു ക്രിയാതന്ത്രത്താൽ എടുത്തു മാറ്റാം. സ്ഫടികത്തിൽ ഇല്ലാതെ തോന്നി അഭേദമായി കലർന്നിനിന്ന രക്തവർണ്ണമെന്നതു പോലെ ഛേദിക്കൻ പാടില്ലാതെ ഇരിക്കുന്നതിനെ എങ്ങനെ പിരിച്ചു കൂടും?

ആചാ: അപ്രകാരം ഇല്ലാതിരുന്നാലും ദേഹേന്ദ്രിയാന്തഃകരണചിദാഭാസകൂടസ്ഥ മുതലായവറ്റിൻ വിവേകാനുഭൂതിയാൽ പിരിച്ചെടുക്കാം.

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/2&oldid=165983" എന്ന താളിൽനിന്ന് ശേഖരിച്ചത്