താൾ:NijanandaVilasam-SriChattampiSwamikal.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി: ആ വിവേകാനുഭൂതി എപ്രകാരമുള്ളതാകുന്നു?

ആചാ: ദേഹം, ഇന്ദ്രിയം, അന്തഃകരണം, ജാഗ്രത്ത്, സ്വപ്നം, സു‌ഷുപ്തി, ഇവയിൽ വി‌ഷയമായ ഭാവാഭാവരുപമായിരിക്കുന്ന ജഗത്ത്, സർവ്വവും ജഡമാകുന്നു. അവറ്റെ പ്രകാശിപ്പിക്കുന്ന ചിത്തു ചിദാഭാസനാകുന്നു. അതിനും അധി‌ഷ്ഠാനമായിരിക്കുന്ന ചിത്ത് കൂടസ്ഥനിത്യബോധമായ പരമാത്മാവാണ്. അവയിൽ പിരിച്ചെടുത്തുകൂടാത്ത വിധത്തിൽ കലർന്നു തോന്നുന്ന ആ തത്ത്വങ്ങളെ പിരിച്ചുനോക്കുന്ന വിചാരം:

ജാഗ്രത്തിൽ പിരിച്ചു കാണിക്കുന്നു.

ഉണങ്ങിയ ഒരു ചാമ്പൽക്കുന്നിൽ ജലകണസംബന്ധം ഉണ്ടാകുമ്പോൾ ആ ചാമ്പലിൽ എങ്ങിനെ ജലവ്യാപകം (ഈർപ്പം) കാണപ്പെടുന്നുവോ അപ്രകാരം, ജ്ഞാനേന്ദ്രിയ കർമ്മേന്ദ്രിയങ്ങളോടുകൂടിയ ഈ സ്ഥൂലദേഹം ജാഗ്രദവസ്ഥയിൽ ഭാവാഭാവരൂപമായ ഘടപടാദി പ്രത്യക്ഷജഗത്തായി കാണപ്പെടുമ്പോൾ, നിർവാതദീപംപോലെ കരണേന്ദ്രിയങ്ങളെ വിക്ഷേപിക്കാതെ ഒരേ നിലയിൽ നിറുത്തി ശിവപെരുമാന്റെ കരുണയോടുകൂടിയ, പരമഗുരുപ്രസാദത്തോടുകൂടിയ, വിവേകാനുഭൂതിയാൽ നോക്കുകിൽ, 1സപ്തധാതു[1] സമൂഹമായ ദേഹം. രണ്ടു വകയോടു കൂടിയ ഇന്ദ്രിയം, അവറ്റിൻ വി‌ഷയമായ ജഗത്ത്, ഇവകളെ അതാതു നാമരൂപങ്ങളോട് ഭിന്നഭിന്നമായി തോന്നിപ്പിച്ച് അവയേ ഉള്ളും വെളിയും വ്യാപിച്ചു പ്രകാശിപ്പിക്കുന്ന തന്നെ ആത്മാവായും അവകളെ ദൃശ്യമായ അനാത്മാവായും അനുഭവിപ്പാറാകും.

  1. സപ്തധാതുക്കൾ = ത്വക്, മാസം, രക്തം, അസ്ഥി, മജ്ജ, രസം, ശുക്ലം എന്നിവയത്ര സപ്തധാതുക്കൾ.
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/3&oldid=165992" എന്ന താളിൽനിന്ന് ശേഖരിച്ചത്