താൾ:Nadakathrayam 1951.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തു നാടകീയവസ്തുവിനു പ്രൗഢതയ്ക്കും ധർമ്മവീരനായ നായകന്റെ ഗൗരവം കാണിക്കുന്നതിന്നും പ്രത്യേകം ഉപയുക്തമായിട്ടുണ്ട്.

"കാലോ വാ കാരണം രാജ്ഞോ രാജാ വാ കാലകാരണം

ഇതി തേ സംശയോ മാ ഭൂദ്രാജാ കാലസ്യ കാരണം."

എന്നു മഹാഭാരതത്തിൽ കാണിച്ചിട്ടുള്ള ഗ്രന്ഥനായകവചനം അടിസ്ഥാനമാക്കി, കാലത്തിന്നനുസരിച്ചു ലോകഗതിയെ നിയന്ത്രിച്ചു നിലനിർത്തുന്ന മനോവാക്കായ കർമ്മങ്ങൾക്കാണ് ധർമ്മമെന്നു പറയുന്നതെന്നും അതു ശരിയായി നിർവ്വഹിക്കേണ്ടതു രാജാവാണെന്നുമുള്ള രാജധർമ്മ തത്വത്തെ 'കാലാധികാരി നൃപനെന്നതു കാട്ടിയില്ലേ' എന്ന പ്രകൃതനാടകത്തിലെ ആദ്യശ്ലോകാരംഭത്തിൽത്തന്നെ സൂചിപ്പിച്ചു്; വർണ്ണ്യമായി സ്വീകരിച്ചിട്ടുള്ള പ്രധാനാർത്ഥത്തിന്നു ബീജാവാപം ചെയ്തിരിക്കുന്നു. പിന്നെ ഒന്നാമങ്കത്തിന്റെ ആരംഭത്തിൽ ഓരോ വർണ്ണങ്ങളുടേയും പ്രതിനിധികളുടെ വാക്കായിക്കാണിച്ച ഭാഗംമുതൽ ക്രമത്തിൽ ആ ബീജം മുളച്ചു ശാഖോപശാഖകളായിപ്പടർന്ന് അന്തർമുഖമായും ബഹിർമ്മുഖമായും ലോകംമുഴുവൻ വ്യാപിച്ചുവരുന്ന നിലയുടെ അംശഭേദങ്ങളാണ് കാണിച്ചിരിക്കുന്നത്. അവയിലോരോന്നും എടുത്തു പ്രത്യേകം കാണിപ്പാൻ തുടങ്ങിയാൽ ഈ പ്രസ്ഥാവം കുറേയധികം നീണ്ടുപോകുമെന്നു മാത്രമല്ല, അങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടെന്നും തോനുന്നില്ല. ഗ്രന്ഥകാരൻ തന്നെ

" ഒന്നാമതാം നിയമമാത്മജയം നൃപർക്കു

രണ്ടാമതേ രിപൂജയം ................................."

"https://ml.wikisource.org/w/index.php?title=താൾ:Nadakathrayam_1951.pdf/6&oldid=165919" എന്ന താളിൽനിന്ന് ശേഖരിച്ചത്