താൾ:Nadakathrayam 1951.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക

ഉത്തമകൃതികളെക്കൊണ്ടു സഹൃദയലോകത്തിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള പ്രസ്തുത ഗ്രന്ഥകാരൻറെ ഒരു കൃതിക്ക് ഇനിയും ഒരവതാരിക ആവശ്യമുണ്ടെന്നു ഞാൻ കരുതുന്നില്ല. അതിനാൽ ഭീഷ്മർ എന്ന പ്രസ്തുതനാടകം വായിച്ചപ്പോൾ എനിക്കുണ്ടായ ചില അഭിപ്രായശകലങ്ങൾ മാത്രമാണ് അവതാരികയെന്ന പേരിൽ ഇവിടെ പ്രസ്താവിക്കുന്നത്.

നമ്മുടെ ഇതിഹാസനായകൻമാരിൽ ശ്രീരാമൻ, ഭീഷ്മർ മുതലായ ചിലരുടെ ഗുണവിശേഷാംശങ്ങളിൽ ഓരോന്നിനെപ്പറ്റിയും എത്ര മഹാഗ്രന്ഥങ്ങൾ നിർമ്മിച്ചാലും അതിലുൾപ്പെടാതെ സമുദ്രജലംപോലെ പിന്നേയും അത്രയ്ക്കുതന്നെ അവശിഷ്ടമുണ്ടായിരിക്കുന്നതാണെന്നു പ്രസിദ്ധമാണെല്ലോ. ഭീഷ്മരുടെ ഗുണസഞ്ചയത്തിൽ നിന്ന് രാജധർമ്മതത്വനിഷ്ഠയെന്ന ഗുണത്തെ പകർത്തെടുത്ത് ആ സൂത്രത്തെ അവലംബിച്ചാണ് ഗ്രന്ഥകാരസൂത്രധാരൻ പ്രകൃതനാടകത്തിൻറെ രംഗവിശേഷങ്ങൾ അളന്ന് കണക്കാക്കിപ്പണി ചെയ്തിട്ടുള്ളത്. കഥാഘടനയിൽ പ്രാധാന്യം വഹിക്കുന്ന ഇതിലെ ധർമ്മനായകനെ ചില അവസരങ്ങളിൽ പ്രത്യക്ഷത്തിൽ വരുത്താതെ അണിയറയിലിരുന്നു ധർമ്മച്ചരടു പിടിച്ചു മറ്റു പാത്രങ്ങൾവഴിയായും ധർമ്മസ്വരൂപം പ്രകാശിപ്പിക്കുന്ന രീതിയിൽ നിബന്ധിച്ചിരിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Nadakathrayam_1951.pdf/5&oldid=165918" എന്ന താളിൽനിന്ന് ശേഖരിച്ചത്