Jump to content

താൾ:Mevadinde Pathanam 1932.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലത്തോളം റാണാ പ്രതാപസിംഹനു മാനഹാനിക്കിട വരുത്തരുതു്. പ്രിയേ! ഇത്രനാളും നിന്നെ ഞാൻ മറന്നിരുന്നു. അതായിരിക്കാം നീ മുഷിഞ്ഞിരിക്കുന്നതു്. ആട്ടെ വ്യസനിക്കേണ്ട. മേവാഡിലെ യുദ്ധത്തിൽ നിന്നെ ഞാനിത്തവണ കൊണ്ടുപോക്കുന്നുണ്ടു്. 'മുഗളന്മാരുടെ ചുടുചോര നിന്നെക്കൊണ്ടു ഞാൻ പാനം ചെയ്യിക്കുന്നുണ്ടു്. എൻറെ അപരാധം നീ പൊറുക്കണേ ! എൻറെ കണ്ഠത്തിലാശ്ലേഷിക്കു !

(വാൾ മാറോടു ചേർത്താലിംഗനം ചെയ്യുന്നു. അനന്തരം അതിനെ ചുഴററുവാൻ ഭാവിക്കുന്നു. പിന്നെ ഇപ്രകാരം പറയുന്നു.)

ഇല്ല, കൈ വിറക്കുന്നു. നിൻറെ മർയ്യാദ രക്ഷിക്കാനിത്തവണ സാധിക്കുമെന്നു തോന്നുന്നില്ല. ഞാനിങ്ങനെ വൃദ്ധനായിപ്പോയി.

(വാൾ താഴെവെച്ചു രണ്ടു കൈകൊണ്ടും ശിരസ്സു താങ്ങിക്കൊണ്ടിരിക്കുന്നു. കണ്ണുകളിൽനിന്നു ധാരയായി അശ്രു പ്രവഹിക്കുന്നു. അപ്പോൾ പറയുന്നു)

ഹാ! ദൈവമേ! അവിടുന്നെന്താണീച്ചെയ്തത് ? (എഴുനേറ്റു വീണ്ടും വാളെടുക്കുന്നു. ഇതിനിടയ്ക്കു അദ്ദേഹത്തിൻറെ പുത്രി കല്യാണി അവിടേക്കുവരുന്നു)

കല്യാണി -- എന്താച്ഛ ! അതു് ?

ഗോവിന്ദ -- ഇതു വാള്, നോക്കു് മകളേ !

കല്യാണി -- വേണ്ട അച്ഛ ! അതവിടെ വെച്ചേക്കു

അച്ഛനെന്തിനാണതെടുത്തേ ? എനിക്കതു കണ്ടിട്ടു പേടിയാവുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/9&oldid=207772" എന്ന താളിൽനിന്ന് ശേഖരിച്ചത്