ട്ടുണ്ട്. മുഗളന്മാരോ മദബലത്താൽ ഭ്രാന്തന്മാരും അന്ധന്മാരുമായിത്തീർന്നിരിക്കുന്നു. ഇതോടുകൂടി എല്ലാം നശിക്കും.
അജയ - മേവാഡിനിന്നു മുഗളന്മാരോടെതിർക്കാൻ സാധിക്കയില്ല പിന്നെ വെറുതേ ചോരപ്രളയത്തിനിടയാക്കുന്നതെന്തിനാണെന്നാണു റാണയുടേയും പക്ഷം.
ഗോവിന്ദ - അജയ! നീയും അദ്ദേഹത്തെപ്പോലെയായല്ലോ. നാം ദാസ്യമാകുന്ന നുകം' കഴുത്തിൽ വെക്കണമെന്നാ നിൻറെ വിചാരം? ദില്ലിയിലെ ചക്രവർത്തി യാണു മുഗളനെന്നും ചക്രവർത്തിക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതു പാപമാണെന്നും എനിക്കറിയാം. ഇന്നും മേവാഡു സ്വതന്ത്രരാജ്യമാണു'. ഗോവിന്ദസിംഹൻറെ ശരീരത്തിൽ പ്രാണനുള്ള കാലത്തോളം അതിൻറെ സ്വാതന്ത്ര്യം നശിക്കുന്നതല്ല. കഴിഞ്ഞ എഴുനൂറുവർഷളായി അനേകായിരം കൊടുങ്കാറ്റുകളും ഇടിമിന്നലുകളുമേററിട്ടും അവയൊന്നും കൂസാതെ സുസ്ഥിരമായി ഉയർന്നുനിന്ന് അഭിമാനപൂർവ്വം പാറിക്കൊണ്ടിരുന്ന മേവാഡിൻറെ രക്തപതാക മുഗളന്മാരുടെ ചുവന്നകണ്ണുകൾമാത്രം കണ്ടിട്ട് ഇന്നു പേടിച്ചു പതിച്ചുപോകുമെന്നോ? ഒരിക്കലുമില്ല. ചെല്ല്, ഞാനിതാ വരുന്നുണ്ട് പറഞ്ഞേക്കു.
(അജയസിംഹൻ പോകുന്നു.)
(ഗോവിന്ദസിംഹൻ ചുമരിൽ തൂങ്ങിക്കിടക്കുന്ന വാളെടുക്കുന്നു. അതിനെ ഉറയിൽനിന്നും സാവധാനത്തിലൂരീട്ട് അതിനെ സംബോധനചെയ്തുകൊണ്ടു പറയുന്നു.)
പ്രിയേ! സഹചാരിണി! നീയെൻറ കയ്യിലുള്ള,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.