രംഗം) നാലാമങ്കം
ക്കു ഒരു തരത്തിലും ഉപദ്രവത്തിനിടവരാതെ സൂക്ഷിക്കണം. ഗജ - അങ്ങനെതന്നെ. മേവാഡിൽ ഒരൊറ്റ രാജപുത്രനെയെങ്കിലും ഞാൻ വെച്ചേക്കില്ല. മഹാബ - അങ്ങനെതന്നെ. രാജപുത്രന്മാർക്കു തങ്ങളുടെ സോദരന്മാരോടു് എത്രത്തോളം പ്രാണവിരോധമുണ്ടോ അത്രത്തോളം രാജപുത്രന്മാരോടു മുഗളന്മാർക്കില്ലെന്നു് എനിക്കു നല്ലവണ്ണമറിയാം. സോദരന്മാരുടെ നേരെ അന്യായം പ്രവർത്തിക്കുന്നതിലും അവരെ ഉപദ്രവിക്കുന്നതിലും ഹിന്ദുക്കൾക്കുള്ള സന്തോഷം അവർക്കു മറ്റു പ്രവൃത്തിയിലില്ലെന്നാണു ഹൈന്ദവപുരാണങ്ങൾ വായിച്ചേടത്തോളം ഞാൻ മനസ്സിലാക്കീട്ടുള്ളതു. രാജപുത്രന്മാരുടെ നാമം പോലും നശിപ്പിക്കുവാൻ അവിടുത്തേക്കു കഴിയുംപോലെ അന്യന്മാർക്കാർക്കും കഴികയില്ലെന്നുമെനിക്കറിയാം. അതുകൊണ്ടുതന്നെയാണു് ഈ ജോലി ഞാനങ്ങയെ ഏല്പിച്ചതും. ഇനിയവിടുത്തെ കൃത്യം നടത്തുക. പോകാം. ഗജ - അങ്ങനെ തന്നെ. (ഗജസിംഹൻ പോകുന്നു)
മഹാബ - ഹിന്ദു! രാജപുത്രൻ! മേവാഡ്! ഓർത്തോട്ടെ! ഇതു് ഒരുജാതിക്കു മറ്റൊരു ജാതിയോടുള്ള സമരമല്ല. രണ്ടുധർമ്മങ്ങൾ തമ്മിലുള്ള സമരമാണു്. ഏതാണു ജയിക്കുന്നതെന്നു നോക്കാം. (പോകുന്നു)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.