Jump to content

താൾ:Mevadinde Pathanam 1932.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

പരമതുദൂരത്തിലായിരുന്നാ- ലിരുളാലെ മൂടുന്നുവിശ്വഭാണ്ഡം മലരങ്ങുപോകിലും ഗന്ധമെങ്ങും വിലയിച്ചുപോവതായ് കാണ്മതുണ്ടോ? പികവാണീമാധുര്യ്യസാരമിന്നെ- ന്നകതാരിൻധൈർയ്യത്തെവെന്നീടുന്നു തിറമേറ്റമോലുമത്തിങ്കളില്ലാ- തരുളുവാൻ ഞാനേതുമാളല്ലല്ലൊ!!

രംഗം രണ്ട്.

സ്ഥാനം - മേവാഡിനടുത്തു മഹാബത്തുഖാന്റെ കൂടാരം. സമയം - പ്രഭാതം. (മഹാബത്തുഖാനും രാജകുമാരനും ഗജസിംഹനും സംഭാഷണംചെയ്തുകൊണ്ടുനിൽക്കുന്നു) മഹാബ - രാജകുമാര! അവിടുന്നിനി താമസിക്കണ്ട. ഈ ലക്ഷം സൈന്യത്തോടുകൂടിച്ചെന്നു ചിതോർദുർഗ്ഗം വളയണം. രാജ - ഓ! അങ്ങനെതന്നെ. (രാജകുമാരൻ പോകുന്നു)

മഹാബ - മഹാരാജാവേ! അവിടുന്നു മേവാഡിന്റെ ഒരറ്റംമുതൽ എല്ലാ ഗ്രാമങ്ങളും ചുട്ടുപൊട്ടിക്കുവാനൊരുങ്ങിക്കോളു. ആരെങ്കിലും അതിനെ നിരോധിക്കുന്നതായാൽ ഉടനെ അവന്റെ കഥകഴിച്ചേക്കണം. എനാലൊരു കാര്യ്യം പ്രത്യേകം ശ്രദ്ധവെക്കണം. സ്ത്രീകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/143&oldid=217312" എന്ന താളിൽനിന്ന് ശേഖരിച്ചത്