താൾ:Mevadinde Pathanam 1932.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - അപരാധമോ? ഞാനും മഹാരാജാവും ഒരേ ജാതിക്കാരാണെന്നുള്ളതാണു് എനിക്കുള്ള അപരാധം. ഒരാളുടെ ഇരിപ്പു ശരിയാകാത്തതുകൊണ്ടു വഞ്ചി മുങ്ങിയെങ്കിൽ അതിലുള്ള നിർദ്ദോഷികളും നിരപരാധികളും അവനോടൊപ്പം മുങ്ങേണ്ടിവരും. പൊക്കോളു. (റാണിപോകുന്നു) റാണ - (ആകാശത്തേക്കു നോക്കി) ആകാശമെത്ര കറുത്തിരിക്കുന്നു! (റാണ പോകുന്നു, മാനസി വീണ്ടും പ്രവേശിക്കുന്നു) മാനസി - അജയസിംഹൻ വിദേശത്തേക്കു പോയല്ലൊ. അദ്ദേഹം യാത്രയാകുന്നതിനുമുമ്പു എന്നെ വന്നു കണ്ടില്ലല്ലൊ. വിദേശത്തേക്കു പോകയാണെന്നു് ഒരു ഉണങ്ങിയ ഇലയില്ലെങ്കിലും എഴുത്തുമൂലം യാത്രപറഞ്ഞിട്ടു് എന്നെന്നേക്കുമായ് പോകാമായിരുന്നല്ലൊ! അജയ! അജയ! വേണ്ട. നിങ്ങളൊരു നിഷ്ഠരനാണു്. ഞാൻ നിങ്ങളെപ്പറ്റി വ്യസനിക്കില്ല. ഹെയ്! ഈ നിലാവിത്രമങ്ങിയതെന്താ? ഉദയസാഗരത്തിന്റെ ഹൃദയം പെട്ടന്നിത്ര മലീമസമായിപ്പോയതെന്തുകൊണ്ടാണു്? പ്രകൃതിയുടെ മുഖത്തെ ആ പുഞ്ചിരിയെവിടെപ്പോയ്? മമ ചേതോമോദകമൂലമാകും രമണീയനാകുമവക്ത്രചന്ദ്രൻ ഭുവനത്തിൻമാധുർയ്യപൂർണ്ണരൂപ- മവസാദം കാണിച്ചു നൽകുന്നുമേ നലമാർന്നെന്നന്തികെവാണുവെന്നാൽ

വിലസീടും കൗമുദി നാലുപാടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/142&oldid=217311" എന്ന താളിൽനിന്ന് ശേഖരിച്ചത്