മേവാഡിന്റെ പതനം (മൂന്നാം
ത്വമുണ്ടല്ലൊ. എന്നാൽ മഹാരാജാവേ! കൊള്ളാം, ദൂതനവദ്ധ്യനാണെന്നുള്ള ബോധം അങ്ങയ്ക്കെങ്ങനെയാണുണ്ടായതു്? ഇത്ര നീതിയും ഇത്ര മഹത്തായ തത്വവും അവിടുത്തെ മുഖത്തുനിന്നു് എങ്ങനെയാണു പുറപ്പെട്ടതു്? ഗജ - ദൂത! നമ്മുടെ ധൈര്യ്യത്തിനുമൊരതിരുണ്ടു. പൊയ്ക്കൊൾക. എനിക്കീവിവാഹമനിഷ്ടമാണെന്നു റാണയെ മനസ്സിലാക്കുക. പൊക്കോളൂ. അരുണ - മഹാരാജാവേ! ഇതാ ഞാൻ പോണു. എന്നാൽ ഒരു കാര്യ്യംകൂടി പറയാനുണ്ടു. ചക്രവർത്തിയുടെ പക്ഷത്തിൽ ചേർന്നു ദക്ഷിണദേശങ്ങളിൽ അവിടുന്നു അനവധി യുദ്ധം ചെയ്തിട്ടുണ്ടെന്നും ഗുജറാത്തിനേയും അവിടുന്നു ജയിച്ചിട്ടുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ടു്. ഇത്തവണ മേവാഡിലേക്കും വരുമല്ലൊ. അതിനായി ഞാൻ ക്ഷണിക്കയും ചെയ്യുന്നു. (അരുണസിംഹൻ പോവാൻ ഭാവിക്കുന്നു.) ഗജ കൊള്ളാം. എന്നാൽ നില്ക്കു. എന്റെകൂടെ പോയാൽമതി. അരുണ - അവിടുന്നെന്നെ ബന്ധിക്കാനോ ഭാവം? ഗജ - അതേ. അമരസിംഹാ! ഇവനെ ബന്ധനത്തിലാക്കു. അമര - ഇതെന്താണച്ഛ! ഇയ്യാൾ ദൂതനല്ലേ? ദൂതന്മാരോടക്രമംപ്രവർത്തിക്കുന്നതു ക്ഷത്രിയധർമ്മമല്ലല്ലൊ?
ഗജ - അമരസിംഹ, ഞാൻ നിന്റെ അടുക്കൽനി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.