രംഗം) രണ്ടാമങ്കം
ന്നും ധർമ്മാധർമ്മങ്ങൾ പഠിക്കാൻ വിചാരിക്കുന്നില്ല. നിനക്കെന്റെ കല്പന നടത്തേണ്ടഭാരമേയുള്ളു. അമര - അച്ഛ! ഈ അന്യായമായ കല്പന നടത്താനെനിക്കു സാധിക്കില്ല. ഗജ - (വിറച്ചുകൊണ്ടു) നിനക്കെന്റെ കല്പന നടത്താൻ കഴിയില്ലെ? അധികപ്രസംഗി! നീയെന്റെ മൂത്തപുത്രനാണെന്നോർത്തുകൊൾക. എന്റെ വാക്കു നീ കേട്ടില്ലെങ്കിൽ അതിന്റെ ഭവിഷ്യത്തു നീയനുഭവിക്കേണ്ടി വരും. എന്റെ രാജ്യം നിനക്കു സിദ്ധിക്കില്ല. സിംഹാസനത്തിൽ കയറാൻ ഇളയപുത്രനായ യശോവന്തസിംഹനായിരിക്കും. അമര - അങ്ങയുടെ രാജ്യം അങ്ങുതന്നെ വെച്ചുകൊണ്ടിരുന്നോളു. മുഗളന്മാരുടെ ചവിട്ടുകൊണ്ടും ദയകൊണ്ടും നിലനിന്നുപോരുന്ന അവിടുത്തെ സിംഹാസനത്തിൽ കേറാനെനിക്കു ലവലേശവുമാഗ്രഹമില്ല. മുഗളന്മാരുടെ ചെരിപ്പു ചുമക്കാൻ ഞാൻ വിചാരിക്കുന്നില്ല. ഗജ - കാര്യ്യം നന്നായി. ഇതിന്നു ശിക്ഷയായി നിന്നെ ഞാൻ രാജ്യഭ്രഷ്ടനാക്കിത്തള്ളിയിരിക്കുന്നു. പൊക്കൊ. അമര - ഇതാ പോവായി. (അമരസിംഹൻ പോകുന്നു)
ഗക - (തെല്ലുനേരം കഴിഞ്ഞിട്ടു) ദൂത! പൊയ്ക്കൊൾക. ഞാൻ നിങ്ങളേയും വിട്ടയച്ചിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.