മേവാഡിന്റെ പതനം (മൂന്നാം
രംഗം മൂന്നു.
സ്ഥാനം - യോധപുരി രാജാവായ ഗജസിംഹന്റെ കൊട്ടാരം. സമയം - പ്രഭാതം. (മാർവാഡുരാജാവായ ഗജസിംഹനും സദസ്യൻ ഹരിദാസനും ഗജസിംഹന്റെ പുത്രൻ അമരസിംഹനും ദൂതന്റെ വേഷത്തിൽ അരുണസിംഹനും പ്രവേശിക്കുന്നു) ഗജ - ദൂതാ! എനിക്കീവിവാഹകാര്യ്യത്തിൽ തീരെ സമ്മതമില്ലെന്നു റാണയെ അറിയിക്കുക. ചക്രവർത്തിക്കു വിരോധമായി നില്ക്കുന്നവരോടു യാതൊരുതരത്തിലും സംബന്ധിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. എന്താ ഹരിദാസ! ഹരിദാസ് - തിരുമേനി! അവിടുന്നു പറഞ്ഞതു വളരെ ശരിയാണു. തീച്ചയായും അങ്ങനെ തന്നെയാണു വേണ്ടതു്. അരുണ - മഹാരാജാവേ! ഞങ്ങളുടെ റാണ എങ്ങനെയാ രാജദ്രോഹിയായതു? മേവാഡിനും മുഗളന്മാരുടെ കീഴിലായിട്ടില്ല. ഏതൊരു സ്വാതന്ത്ര്യത്തെയാണോ ഇത്രനാളും രക്ഷിച്ചുപോന്നതു് ആ സ്വാതന്ത്ര്യരക്ഷയ്ക്കുള്ള പ്രയത്നം ദ്രോഹമാകുന്നതെങ്ങനെ? ഗജ - അതുതന്നേ ദ്രോഹമെന്നു പറയുന്നതു്. രാജപുത്രസ്ഥാനം മുഴുവനും മുഗളന്മാരുടെ മുമ്പിൽ തലകുനിച്ചു് അവരുടെ പ്രഭുത്വം സ്വീകരിച്ചിരിക്കുമ്പോൾ മേവാഡുമാത്രം എങ്ങനെ തലപൊന്തിച്ചുനില്ക്കും?
അരുണ - എനിക്കു മനസ്സിലായി. മഹാരാജാവിനു മനസ്സിൽ അസൂയയാണു് ജനിച്ചിരിക്കുന്നതു്. എല്ലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.