താൾ:Mevadinde Pathanam 1932.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) മൂന്നാമങ്കം

(ഒന്നാമത്തവൻ കല്യാണിയെ പിടിക്കാനായിചെല്ലുന്നു. കല്യാണി ഒഴിഞ്ഞുമാറി നിലവിളിക്കുന്നു) എന്നെ രക്ഷിക്കണേ! രക്ഷിക്കണേ! സഗര - (മുന്നോട്ടുവന്നു) കരുതിക്കൊള്ളുവിൻ! ഒന്നാമൻ - ഇവനാരാ? രണ്ടാമൻ - ആരെങ്കിലുമാട്ടെ, ഇവന്റെ കഥ കഴിക്കാം. (സഗരസിംഹൻ കള്ളന്മാരോടു യുദ്ധംചെയ്തു വീഴുന്നു) കല്യാണി - ജ്യേഷ്ഠ! ജ്യേഷ്ഠ! (അജയസിംഹൻ വരുന്നു) അജയ - കല്യാണി! പേടിക്കേണ്ട. ഞാനിതാവന്നു കഴിഞ്ഞു. താരാണ്? (അജയസിംഹൻ വാളൂരി കള്ളന്മാരോടെതിർത്തു മൂന്നുപേരേയും വീഴ്ത്തുന്നു) അജയ - ഇവരുടെ മൂന്നുപേരുടേയും കഥതീർത്തു. ഇതാരാണു? കല്യാണി - ഇദ്ദേഹമെന്നെ രക്ഷിക്കാൻവന്ന ആളായിരുന്നു. ഇദ്ദേഹത്തിനു മുറിപറ്റി. സഗര - നിങ്ങളാരാണു? അജയ - ഞാൻ സേനാപതി ഗോവിന്ദസിംഹന്റെ പുത്രനാണു്. ഇവളെന്റെ അനുജത്തി കല്യാണിയാണു. സഗര - ആര്? മഹാബത്തുഖാന്റെ ഭാര്യ്യ കല്യാണിയോ? അജയ - അതേ, വീരശ്രേഷ്ഠ! അവിടുന്നാരാണു്?

സഗര - ഞാൻ മഹാബത്തുഖാന്റെ അച്ഛൻ സഗരസിംഹനാണു്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/112&oldid=217279" എന്ന താളിൽനിന്ന് ശേഖരിച്ചത്