താൾ:Mazhamangala bhanam 1892.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക


സരസകവികുലശിരോമണിയായ 'മഴമംഗലത്ത്' നമ്പൂരിയാൽ ഉണ്ടാക്കപ്പെട്ട സംസ്കൃതഭാണം നാടകസമ്പ്രദായത്തിൽ അഭിനയിക്കത്തക്കവണ്ണം മലയാളത്തിൽ തർജ്ജിമചെയ്യേണമെന്നു പല സ്നേഹിതന്മാരും നിർബ്ബന്ധിക്കയാൽ വിടഭിന്നങ്ങളായ പാത്രങ്ങളേയും രംഗത്തിൽ പ്രവേശിപ്പിച്ചു ഞാൻ ഒരുവിധം തർജ്ജിമചെയ്തു
ഇങ്ങിനെ ആയാൽ ഭാണത്തിനു വൈലക്ഷണ്യം ഭവിക്കുമെന്നുള്ളതു നിസ്സംശയമാണ്. എങ്കിലും അഭിനയസൗകര്യത്തിനുമാത്രം വേണ്ടി ഇപ്രകാരം ചെയ്തതാൺ. അതിനാൽ ഇതിൽ അഭിജ്ഞന്മാരായിട്ടുള്ളവർക്കു വൈരസ്യം തോന്നുകയില്ലെന്ന വിശ്വസിക്കുന്നു.
ഇനി വേണമെങ്കിൽ സംസ്കൃതരീതിയിൽ ആക്കുന്നതിന്നും പ്രയാസമില്ലല്ലോ. ചില സ്ഥലങ്ങളിൽ പാഠഭേദങ്ങളും കണ്ടേക്കാം
ഇതു തർജ്ജമ ചെയ്യുന്ന്നതിൽ ഇനിക്കു ഏറ്റവും സഹായിച്ചിരിക്കുന്ന ദോഷജ്ഞചിന്താമണിയായ ബ്രഹ്മശ്രീ "പഴനെല്ലിപ്പുറത്തുതയ്ക്കാട്ട്" നാരായണൻ മൂസ്സതു അദ്ദേഹത്തിങ്കൽ ഈ പുസ്തകം സവിനയം സമർപ്പിച്ചിരിക്കുന്നു.
ഈ പുസ്തകം അച്ചടിപ്പിക്കുന്നതിലേക്കായി ദ്രവ്യസഹായം ചെയ്തിട്ടുള്ള കാവിൽ പുഷ്പോത്തനാരായണൻ നമ്പ്യശ്ശൻ അവർകളെക്കുറിച്ചു ഞാൻ ഏറ്റവും കൃതജ്ഞനായിരിക്കുന്നു തൃശ്ശിവപേരൂർ 10 മീനം 14നു പരിഭാഷാകർത്താവ്-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/4&oldid=165904" എന്ന താളിൽനിന്ന് ശേഖരിച്ചത്