Jump to content

താൾ:Mazhamangala bhanam 1892.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ മഴമംഗലഭാണം


ഹസ്തേവീണയൊടൊത്തതുംബുരുമഹാശ്രീനാരദന്മാരുടേ ചിത്രമ്മേനകരംഭയെന്നിവരുടേനൃത്തക്രിയാചിത്രവും പാർത്തീടുന്നുകടമ്പുവൃക്ഷനിരമേൽമാതംഗിതൻചിത്രവും പാർത്താൽസ്പഷ്ടമവൾക്കെഴുംഗൃഹമിതെന്നോതുന്നിതീദ്വാസ്ഥലി (പ്രവേശത്തെ നടിച്ചുംകൊണ്ട മുമ്പിലേക്കു നോക്കീട്ട കൗതുകത്തോടുകൂടെ)ആശ്ചര്യം ഇതാ സംഗീതമഞ്ജരി--

  • വീണവായനയിലാടിടുംവിരൽക

ളിൽകലർന്നമണിമോതിര ശ്രേണിതൻരുചികൾകൊണ്ടുമിന്നലുടെ വിഭ്രമത്തെയുളവാക്കിയും ചേണെഴുംമിഴികൾതെല്ലടച്ചുമൃദുപാടി യുംജനമിഴിക്കുനി ർവ്വാണമമ്പൊടുവളർത്തിയുംബതപുറ ത്തളത്തിൽമരുവുന്നുതെ (൩൮)

(അനന്തം വീണ വായിച്ചുംകൊണ്ട സംഗീത മഞ്ജരി പ്രവേശിക്കുന്നു) വിടൻ--(ആഗ്രഹത്തോടുകൂടെ നോക്കീട്ട) ആശ്ചര്യം ഇവളുടെ ഇരുപ്പ അതി മനോഹരം തന്നെ-- പൂഞ്ചായൽക്കെട്ടഴിഞ്ഞിട്ടിളകുമളികളോടും വലന്തോളിൽവീഴു ന്നഞ്ചാതാടുന്നുനൽകുണ്ഡലമിളകിയുഴി ഞ്ഞാലുപോൽകാതുരണ്ടും ചെഞ്ചെമ്മേവീണതന്റേനടുവിലപരമാം നല്ചുരക്കായപോൽശ്രീ തഞ്ചുംകസ്തൂരിതേച്ചുള്ളരിയമുലയിടത്തേതു ശോഭിച്ചിടുന്നു (൩൯)

ആശ്ചര്യം--ഇവൾ എന്നെ കണ്ടിട്ട ഏഴുനീല്പാൻ ഭാവിക്കുന്നു.-- അതിനാൽ ഇങ്ങനെ പറക തന്നെ--(പ്രകാശം) ഇപ്രകാരമുള്ളവരാരും എഴുനീറ്റിട്ടാവശ്യമില്ല. വിദ്യാപ്രയോഗസമയത്തിൽ വിശേഷിച്ചും--

സംഗീതമഞ്ജരി-- ഈആസനത്തിലിരിക്കൂ--(വിടൻ ഇരി)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/20&oldid=165883" എന്ന താളിൽനിന്ന് ശേഖരിച്ചത്