മഴമംഗലംഭാണം ൧൪
സംഗീതമഞ്ജരി--ഭവാനായികൊണ്ട സ്വാഗതം-- ഇന്ന ഇനിക്കു സുദിനമാണ-- വിടൻ--അല്ലയോ മധുരഭാഷിണി! ഇന്ന സുദിനമാണെന്ന ഞാൻ പറയേണ്ടതിനെ ഭവതി പറഞ്ഞുകളഞ്ഞുവല്ലൊ-- സംഗീതമഞ്ജരി-- എന്നാൽ നമുക്കു രണ്ടാൾക്കും സുദിനം-- വിടൻ-- അതി സമർഥയായുള്ളവളേ! ഇപ്പോൾ പറഞ്ഞതു ശരിയായി. ഭവതിക്കും ഭവതിയുടെ ഭർത്താവായ ആ സുവർമ്മാവിനും സുഖമല്ലേ? സംഗീതമഞ്ജരി-- സുഖം തന്നെ- വിടൻ-- അയാൾ ഇപ്പോൾ എവിടെയാണ? സംഗീതമഞ്ജരി--ഇപ്പോൾ അദ്ദേഹത്തിന്റെ ഗൃഹത്തിലാണ. വിടൻ--മറ്റൊരു കുശലപ്രശ്നംകൂടെ എന്റെ നാവിൻ തലയ്ക്കൽ ഇരിക്കുന്നു. സംഗീതമഞ്ജരി-- ചോദിച്ചോളു- വിടൻ-- ഭവതിയ്ക്കു ഏറ്റവും പ്രിയനും ജാരനുമായ ആ സംഗീതകേതുവിനും സുഖമല്ലേ? സംഗീതമഞ്ജരി-- ആകാശപ്പൂവിന്റെയും മുയൽകൊമ്പിന്റെയും കൂടപ്പിറപ്പായ ഈ വാർത്ത എവിടെനിന്നുണ്ടായി? വിടൻ--ഈ കഥ അങ്ങിനെ മറയ്ക്കുന്നുവെങ്കിൽ ഞാൻ അറികതന്നെയുണ്ടായില്ല. വേറെ ഒന്നു പറവാനുണ്ടുതാനും--
- നേരമ്പോക്കുപറഞ്ഞിരിക്കുവതിരിക്കട്ടേപരസ്ത്രീകൾതൻ
ചാരത്തുംപുനരീവിധംകളിയതാകാമല്ലെ കേളാകയാൽ സ്വൈരംവീണയിൽനിന്നുമിന്ദുവദനേകണ്ഠത്തിൽനിന്നുംവരു ന്നോരാഗ്ഗീതസുധാരസേനചെവികൾക്കാനന്ദമുണ്ടാക്കെടോ
സംഗീതമഞ്ജരി--ഭവാന്റെ ഇഷ്ടം പോലെയാകാം. എന്നു തന്നെയുമല്ല, സകല വിദ്യകളിലും സമർത്ഥന്മാരായ ഭവാദൃശന്മാരുടെ മുമ്പിൽ പ്രയോഗിച്ചു വിദ്യയെ പരിശോധിക്കേണ്ടതുമാണല്ലോ-- സ്വർണ്ണത്തിനു ഔജ്വല്യം ഉണ്ടോ ഇല്ലയോ എന്ന അഗ്നിയിലല്ലേ പരീക്ഷിക്കേണ്ടത-
വിടൻ-- അല്ലയോ ചാടുഭാഷിണി! കേൾക്കാനുള്ള ആഗ്രഹം കൊണ്ട ഇതും സമ്മതിച്ചേക്കാം--(സംഗീതമഞ്ജരി വീണവായിച്ചുംകൊണ്ടു പാടുന്നു.)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |