താൾ:Mazhamangala bhanam 1892.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൧


മഴമംഗലഭാണം

‌*വിത്താപ്തിക്കൊരുവിത്തശാലിയെവശത്താക്കീട്ടവൻവീട്ടില
ങ്ങെത്തിത്തന്റെപകിട്ടുകൊണ്ടവനുടൻമോദംവളർത്തിപ്പരം
നിത്യംതൻചിലവിന്നുവേണ്ടതഖിലംതൻകയ്ക്കലാക്കിസ്വഗേ
ഹത്തിൽചെന്നുസുഖാൽരമിക്കുമവൾതാൻവിശ്വത്തിൽവേശ്യാംഗനാ     (൨൬)

(കുറഞ്ഞോന്ന ചിരിച്ചിട്ട)

‌*കളവാണിനൂറുകാമികളുളവാകട്ടേനിനക്കഹോരാത്രം
വളരട്ടെനിങ്കൽവിത്തംവളരെത്തരുമാവണിക്കിനുംപ്രേമം     (൨൭)

കലാവതി - അങ്ങു വിശ്വാസത്തിനു പാത്രമാണെന്നു വിചാരിച്ചാണ ഈ രഹസ്യവർത്തമാനം ഞാൻ പറഞ്ഞത - പരിഹാസം മതിയാക്കുക. ഇത കൊട്ടിഘോഷിക്കരുതേ -
വിടൻ - മുഗ്ദ്ധേ! എന്താണിങ്ങനെ സംശയിക്കുന്നത - ഞങ്ങൾ അപ്രകാരമുള്ളവരല്ല.

‌*ഏതാനുമാളുകൾ സുഹൃത്തുക്കൾവിശ്വസിച്ച
ങ്ങോതുംരഹസ്യമതുചൊല്ലിനടക്കുമെന്നാൽ
ചോദിക്കിലുംപരജനംപറകില്ലയെന്ന
ല്ലേതും മറക്കുകയുമില്ലതുമാദൃശന്മാർ     (൨൮)

കലാവതി - ഇതു ഞാനറിഞ്ഞിട്ടുള്ളതുതന്നെ.
വിടൻ - ഇനിക്കിപ്പോൾ താമസിക്കുവാൻ സമയമില്ല. ഞാൻ പോകുന്നു.
കലാവതി - എന്നെക്കൂടി വിചാരിക്കണം.
വിടൻ - ഭവതിയെ ഒരു നാളും മറക്കുകയില്ല. (എന്ന പുറപ്പെട്ട ചുററി നടന്നു നോക്കീട്ട)

‌*ഏറെരോമമൊടുപീനമായ്ക്കുറിയമെയ്യൊടുംപൊടികളാൽമുഷി
ഞ്ഞോരുമുണ്ടുകുടവഢ്ഢിമേലുടനയച്ചുചുററിയരിശത്തിനാൽ
തീരെമീശകലരാത്തവമതുരക്തമയേഥകഷണ്ടിപൂ
ണ്ടാരിതോൎക്കിലിഹവന്നിടുന്നുവടിയേന്തിഹാവികൃതവേഷനായ്

(പിന്നെയും നോക്കീട്ട) ഇത ശ്രോത്രിയ ശ്രേഷ്ഠനായ ആ ഓതിക്കൻ 'ഖലതിസ്വാമി' തന്നെയാണല്ലൊ. ഇദ്ദേഹം, യൌവനം കേവലം തുടങ്ങിയവളായും ഇദ്ദേഹത്തിന്ന അശേഷം അനുരൂപയും അനുകൂലയും അല്ലാത്തവളായും അന്യനിൽ ആഗ്രഹത്തോടു കൂടിയവളായുമുള്ള ‘പ്രസൂനവതി’യിൽ ആസക്ത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/15&oldid=165877" എന്ന താളിൽനിന്ന് ശേഖരിച്ചത്