൧ഠ. മഴമംഗലഭാണം
വിടൻ --- (കണ്ണിൽ നിന്നു കയ്യെടുത്തു ചിരിച്ചുകൊണ്ടു മുമ്പിൽ വന്നിട്ടു) അല്ലയോ പ്രിയതമേ !
.ഒട്ടൊട്ടാടയഴിച്ചതുഒരുവേശാൽകാണാതെമൈചേർത്തവാ
റൊട്ടേറെപ്പു ചലിക്കാതഹോ
ഒട്ടുണ്ടായഥാസമയമഹ്നിതത്തോടങ്ങുചൗർയ്യത്തിനാ
ലൊട്ടേറ്റം ഞാനിപ്പൊഴും വര
കലാവതി-- ഭവാനായിക്കൊണ്ടു സ്വാഗതം - ഈ ആസനത്തിലിരിക്കൂ
വിടൻ --(ഇരുന്നിട്ടു) സഖി ! ആ കച്ചവടക്കാരന്റെ ഗൃഹത്തിൽ നിന്ന ഭവതി ഇവിടെ വന്നിട്ടു എത്ര ദിവസമായി--
കലാവതി-- മൂന്നു നാലു ദിവസമായി--
വിടൻ -- (പിന്നെ നോക്കീട്ട്) എന്തു കാരണം കൊണ്ടാണേ ഈ മുത്തുമാല പൊട്ടിയത്? പറയൂ
കലാവതി-- ഇന്നലെ രാത്രിയിൽ അർഗ്ഗളസംഗം ഉണ്ടായതുകൊണ്ടാണ്--
വിടൻ - (ചിരിച്ചുംകൊണ്ടു) അനർഗ്ഗളസംഗം ഉണ്ടായതുകൊണ്ടെന്നാണു പറയേണ്ടതു --
കലാവതി -- മറ്റൊരു തരത്തിൽ വപചാരിക്കേണ്ട--
വിടൻ - വിഢ്ഢി ! ഈ ജനത്തെ വഞ്ചിപ്പാൻ കഴിയുന്നതല്ല--
.ദ്വാരദേശമ ടുമതിനുള്ള സാക്ഷയിലുടക്കയാൽ
ഫാരമിന്നുഹരിണി ലോലമിഴിപൊട്ടിയാട്ടെയിതുടൊൽകനീ
ചാരുപോർമുലകൾമൂലമായയിൽനവാരുണപ്രഭയോടമ്പിളി
ക്കീറുപോേലെനഖരവ്രണമുളവാകുവാൻ കിമിഹ കാരണം(൨
(വിചാരം) ഇവൾ ചിരിക്കുന്നല്ലോ - അതിനാൽ ഇവളുടെ മുഖത്തിൽനിന്നുതന്നെ ഈ പരപുരുഷനെ അറിയണം --
(പ്രകാശം) മുഗ്ധേ ! നിന്റെ വൃത്താന്തമൊക്കെയും ഞാനറിയുന്നുണ്ട്--
കലാവതി -- ഭവാൻ ..ഗമികനാണല്ലോ - സ്ത്രീ സമ്പ്രദായത്തെ അനുസരിച്ചാണ് ഞാൻ മറച്ചത് - പറയുകയും ചെയ്യാം - ഞാൻ ഇയ്യിടെ കന്ദുകാസക്തചിരയായിട്ടു ആ കച്ചവടക്കാരന്റെ ഗൃഹത്തിൽ നിന്നു പോന്നു ഇവിടെ വന്നു താമസിക്കയാണു--
വിടൻ - ഇതുതന്നെയാണല്ലോ വേശ്യാധർമ്മം--
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |