താൾ:Mayoorasandesham 1895.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
52
മയൂരസന്ദേശം.
൫൬.


എന്നാലും ഞാനതിവിതതമാമാധിപാഥോധിപൂരേ

നന്നായിപ്പോൾ നളിനനയനേ ! വീണിതാ കേണിടുന്നേൻ

ഇന്നാരോടെൻവ്യസനമറിയിക്കുന്നു ഞാൻ? നിന്നുപാന്തേ

വന്നാലല്ലാതൊരു സുഖമെനിക്കില്ല പൊയ്യല്ല തെല്ലും||

എന്നാലും യുക്തികൊണ്ടു അടുത്ത ശ്ലോകത്തിൽ വിവരിച്ച വിധത്തിൽ സ്ഥാപിക്കാമെങ്കിലും; അതിവിതതമാമാധിപാഥോധിപൂരേ, ഏറ്റം വിശാലമായ ആധിയാകുന്ന ആഴിയിൽ; ഇന്നാരോടെൻ വ്യസനമറിയി- ക്കുന്നു ഞാൻ ? ആരോടു ഞാൻ ആവലാധി പറയേണ്ടു; ആവലാധി കേൾക്കേ- ണ്ടവൻ കേൾക്കാത്ത സ്ഥിതിക്കു സംഗമം എങ്ങനേ സാധിക്കും! വിരഹശാന്തി- വരാതേ സുഖവും ദുൎഘടമാകുന്നു.

൫൭.


കുന്നിച്ചീടും കുളുർമതിരുചാ സുന്ദരേ മന്തിരേ നാ-

മൊന്നിച്ചിന്ദീവരദളഗളഗ്രാഹിനേത്രേ ! സുഖേന|

ചെന്നിട്ടോരോ കളികളിലെഴും കൗതുകത്തോടു വാണോ-

രന്നിക്കഷ്ട സ്ഥിതി വരുവതായോൎത്തിരുന്നോ തരിമ്പും||

ഇന്തീവരദളഗളഗ്രാഹിനേത്രേ! കരിങ്കൂവളപ്പൂവിന്റേ എതളിനേ കഴുത്തിനു പിടിച്ചു തള്ളുന്ന കണ്ണുള്ളവളേ, തത്തുല്യനേത്രേ; വാണോരന്നു, വാണകാലത്തിൽ; തരിമ്പും, ലേശംപോലും; അപ്രതീക്ഷിതമായ് വന്നതാകയാൽ ഇൗ വിരഹം അതിദുസ്സഹമെന്നു ഭാവം.

൫൮.


ആപത്തേവം ബത വരുവതിന്നായതാക്ഷീമണേ! മൽ-

പാപത്തേത്താൻ പ്രബലതരമാം ഹേതുവായോൎത്തിടുന്നേൻ|

സ്വാപത്തേയും സുമുഖി! - യശനത്തേയുമുജ്ഡിച്ചു പശ്ചാ-

ത്താപത്തേ ഞാൻ പരമനുഭവിക്കുന്നു തന്മൂലമിപ്പോൾ||

തന്മൂലം, പാപമൂലം; വിരഹഹേതുഭുതമായ ആ പാപത്തിനു ഇടം കൊടു- ത്തല്ലോ എന്നു പശ്ചാത്താപം. അന്നു നിന്നോടു ഒരുമിച്ചു സ്വാപത്തേയും (ഉറക്കത്തേയും) അശനത്തേയും അനുഭവിച്ചിരുന്ന സ്ഥാനത്തു ഇന്നു പശ്ചാത്താപ- ത്തേ ആണു അനുഭവിക്കുന്നതു എന്നു ഭാവം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/61&oldid=150549" എന്ന താളിൽനിന്ന് ശേഖരിച്ചത്